സൂപ്പർമാർക്കറ്റുകളിൽ  ഒരു മീറ്റർ അകലം പാലിക്കണം 

09:34 AM
24/03/2020

കോ​വി​ഡ്​-19 രോ​ഗ​ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, കോ​ൾ​ഡ്​ സ്​​റ്റോ​റു​ക​ൾ എ​ന്നി​വ​ക്കാ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചു

1. ക്യൂ ​നി​ൽ​ക്കു​േ​മ്പാ​ൾ ആ​ളു​ക​ൾ ത​മ്മി​ൽ ഒ​രു മീ​റ്റ​ർ അ​ക​ലം പാ​ലി​ക്ക​ണം. അ​ക​ലം സൂ​ചി​പ്പി​ച്ച്​ ത​റ​യി​ൽ സ്​​റ്റി​ക്ക​ർ പ​തി​ക്കാം.

2. ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​ന്​ ആ​ളു​ക​ളെ പ്രേ​രി​പ്പി​ക്ക​ണം. സാ​ധി​ക്കു​മെ​ങ്കി​ൽ പു​റ​ത്ത്​ പി​ക്ക​പ്പ്​ സ​ർ​വീ​സ്, ഡെ​ലി​വ​റി എ​ന്നി​വ​യും ഒ​രു​ക്ക​ണം

3. ഒാ​രോ ഷി​ഫ്​​റ്റും തു​ട​ങ്ങു​ന്ന​തി​നു​മു​മ്പ്​ സ്​​റ്റോ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​രീ​ര ഉൗ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ക്ക​ണം. ശ​രീ​രോ​ഷ്​​മാ​വ്​ 37.5 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന്​ മു​ക​ളി​ലാ​ണെ​ങ്കി​ൽ ജോ​ലി​ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​ത്

4. ആ​ളു​ക​ൾ അ​ധി​ക​മാ​യി വാ​ങ്ങു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ളു​പ്പ​ത്തി​ൽ എ​ടു​ക്കാ​വു​ന്ന വി​ധ​ത്തി​ൽ വെ​ക്ക​ണം

5. അ​ത്യാ​വ​ശ്യ വ​സ്​​തു​ക്ക​ൾ​ക്കാ​യി ഒ​ന്നോ അ​തി​ല​ധി​ക​മോ വി​ഭാ​ഗ​ങ്ങ​ൾ തു​ട​ങ്ങ​ണം. 

6. ആ​ളു​ക​ൾ ഇ​ട​ക​ല​ർ​ന്ന്​ ന​ട​ക്കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​ൻ ഷോ​പ്പി​ന​ക​ത്ത്​ വ​ൺ​വേ മാ​ർ​ഗം തി​രി​ച്ച​റി​യാ​ൻ ത​റ​യി​ൽ അ​ട​യാ​ള​ങ്ങ​ൾ പ​തി​ക്ക​ണം

7. പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലും അ​ക​ത്തും പു​റ​ത്തേ​ക്കു​ള്ള വ​ഴി​യി​ലും ഹാ​ൻ​ഡ്​ സാ​നി​റ്റൈ​സ​ർ സൂ​ക്ഷി​ക്ക​ണം.

8. സ്​​ഥ​ല പ​രി​മി​തി​യു​ള്ള സ്​​റ്റോ​റു​ക​ളി​ൽ ആ​ളു​ക​ളെ പു​റ​ത്തു​നി​ർ​ത്തി ഒാ​ർ​ഡ​ർ എ​ടു​ത്ത്​ സാ​ധ​ന​ങ്ങ​ൾ പു​റ​ത്ത്​ കൊ​ടു​ക്ക​ണം.

9. സ്​​റ്റോ​റി​ലെ കാ​ഷ്യ​ർ, ബാ​ഗ​ർ ഉ​ൾ​പ്പെ​ടെ ജീ​വ​ന​ക്കാ​ർ ഫേ​സ്​​മാ​സ്​​ക്കും പ്ലാ​സ്​​റ്റി​ക്​ ഗ്ലൗ​സും ധ​രി​ക്ക​ണം.

10. സാ​ധി​ക്കു​ന്നി​ട​ത്തോ​ളം കാ​ഷ്​ പേ​​മ​െൻറ്​ ഒ​ഴി​വാ​ക്കി ഇ​ല​ക്​​ട്രോ​ണി​ക്​ പേ​​മ​െൻറ്​ ന​ട​ത്തു​ക

11. ഒാ​രോ ത​വ​ണ ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം സ്​​റ്റോ​ർ ജീ​വ​ന​ക്കാ​ർ ഷോ​പ്പി​ങ്​ കാ​ർ​ട്ടും ബാ​സ്​​ക്ക​റ്റു​ക​ളും ശു​ചി​യാ​ക്ക​ണം

12. ഒ​രു സ​മ​യ​ത്ത്​ അ​നു​വ​ദി​ക്കാ​വു​ന്ന ക​സ്​​റ്റ​മേ​ഴ്​​സി​​െൻറ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്ത​ണം.

Loading...
COMMENTS