Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവൈ​ദ്യു​തി ബി​ല്‍...

വൈ​ദ്യു​തി ബി​ല്‍ അ​ട​ക്കു​ന്ന​ത് ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ –മ​ന്ത്രി

text_fields
bookmark_border
വൈ​ദ്യു​തി ബി​ല്‍ അ​ട​ക്കു​ന്ന​ത്  ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ –മ​ന്ത്രി
cancel
camera_alt???????? ???????? ????? ??????????

മ​നാ​മ: രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും വൈ​ദ്യു​തി ബി​ല്‍ മൂ​ന്നു മാ​സം സ​ര്‍ക്കാ​ര്‍ അ​ട​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​നം ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ ന​ട​പ്പാ​ക്കു​മെ​ന്ന് വൈ​ദ്യു​തി, ജ ​ല​കാ​ര്യ മ​ന്ത്രി വാ​ഇ​ല്‍ അ​ല്‍ മു​ബാ​റ​ക് അ​റി​യി​ച്ചു. ഓ​രോ ഉ​പ​ഭോ​ക്താ​വി​​െൻറ​യും ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ ബി​ല്ലാ​ണ് സ​ര്‍ക്കാ​ര്‍ വ​ഹി​ക്കു​ക. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ മാ​സ​ങ്ങ​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബി​ല്‍ തു​ക​യാ​യി​രി​ക്കും ഇ​തി​നാ​യി ക​ണ​ക്കാ​ക്കു​ക. കൊ​റോ​ണ ആ​ശ​ങ്ക പ​ട​ര്‍ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​മെ​ന്ന നി​ല​ക്കാ​ണ് ഹ​മ​ദ്​ രാ​ജാ​വ്​ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യി​രു​ന്ന​ത്.

രാ​ജ്യ​ത്തി​​െൻറ സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച​ക്ക് മ​ങ്ങ​ലേ​ല്‍ക്കാ​തി​രി​ക്കാ​നും ജ​ന​ങ്ങ​ളു​ടെ പ്ര​യാ​സ​ങ്ങ​ള്‍ക്ക് പ​രി​ഹാ​രം കാ​ണാ​നും നി​ര്‍ദേ​ശം കാ​ര​ണ​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​ല്‍ അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​വ​ര്‍ക്ക് അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും എ​ല്ലാ​ത്ത​രം പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജ​യി​ക്കാ​ന്‍ ബ​ഹ്റൈ​ന് സാ​ധി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. മ​ന്ത്രാ​ല​യ​ത്തി​ലു​ള്ള മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ അ​വ​ലം​ബി​ച്ച് സേ​വ​നം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story