Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

പ്ര​തി​രോ​ധ​പ്രവർത്തനത്തി​ന്​ പി​ന്തു​ണ​യു​മാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം

text_fields
bookmark_border
പ്ര​തി​രോ​ധ​പ്രവർത്തനത്തി​ന്​  പി​ന്തു​ണ​യു​മാ​യി തൊ​ഴി​ല്‍ മ​ന്ത്രാ​ല​യം
cancel

മ​നാ​മ: കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ള്ള ടീ​മി​ന് പി​ന്തു​ണ ന​ല്‍കു​മെ​ന്ന് തൊ​ഴി ​ല്‍, സാ​മൂ​ഹി​ക​ക്ഷേ​മ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ നി​ര്‍ദേ​ശ​പ്ര​കാ​രം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍കു​ന്ന​ത് തു​ട​രും. ഇ​ത്ത​രം പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ന്ന​ദ്ധ​രാ​യി വ​രു​ന്ന​വ​രെ ചേ​ര്‍ത്ത് ടീ​മു​ക​ള്‍ രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​മെ​ന്ന നി​ല​ക്ക് പ​ല വ്യ​ക്തി​ക​ളും സ​ന്ന​ദ്ധ​സേ​വ​ന​ത്തി​നാ​യി മു​ന്നോ​ട്ടു വ​രു​ന്നു​ണ്ട്. ഇ​ത്ത​രം വ്യ​ക്തി​ക​ള്‍ക്കും കൂ​ട്ടാ​യ്​​മ​ക​ള്‍ക്കും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്‍കും. ഇ​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കീ​ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യും.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ത​ന്ത്ര കാ​ര്യാ​ല​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടി​ക്കാ​ഴ്​​ച​ക​ള്‍ സം​ഘ​ടി​പ്പി​ച്ച​താ​യി മ​ന്ത്രി പ​റ​ഞ്ഞു. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​നം, ആ​ളു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്​ ലേ​ബ​ര്‍ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍ശി​ക്കു​ക​യും സു​ര​ക്ഷാ നി​ര്‍ദേ​ശ​ങ്ങ​ള്‍ പ​തി​ക്കു​ക​യും ചെ​യ്യും. വി​വി​ധ ഭാ​ഷ​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള നി​ര്‍ദേ​ശ​ങ്ങ​ള​ട​ങ്ങി​യ സ്​​റ്റി​ക്ക​റു​ക​ള്‍ ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ല്‍ പ​തി​ക്കും. മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള സാ​മൂ​ഹി​ക​ക്ഷേ​മ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍ശി​ച്ച്​ പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story