Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇ​റാ​ൻ അ​നാ​സ്ഥ കാ​ണി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി
cancel

മ​നാ​മ: കോ​വി​ഡ്​ -19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ ഇ​റാ​ൻ അ​നാ​സ്ഥ കാ​ണി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ കു​റ്റ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ൾ ഇ​റാ​ൻ പാ ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എം.​പി​മാ​രും ശൂ​റ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും പ​െ​ങ്ക​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​റാ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​ത്​ ബ​ഹ്​​റൈ​ൻ വി​ല​ക്കി​യി​ട്ടും അ​വി​ടെ എ​ത്തി​യ ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രു​ടെ പാ​സ്​​േ​പാ​ർ​ട്ട്​ സ്​​റ്റാ​മ്പ്​ ചെ​യ്യാ​ൻ ഇ​റാ​ൻ ത​യാ​റാ​യി​ല്ല.

രോ​ഗം വ്യാ​പി​ക്കു​ന്ന​തി​ന്​ ഇ​റാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്. ജൈ​വാ​യു​ധ യു​ദ്ധ​ത്തി​ന്​ തു​ല്യ​മാ​യ ഇൗ ​ന​ട​പ​ടി അ​ന്താ​രാ​ഷ്​​ട്ര നി​യ​മ​ങ്ങ​ള​നു​സ​രി​ച്ച്​ കു​റ്റ​ക​ര​മാ​ണ്. രാ​ജ്യ​ത്ത്​ രോ​ഗം വ്യാ​പി​ക്കു​ന്ന​ത്​ ത​ട​യാ​ൻ സ​ർ​ക്കാ​ർ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ​ത്തു​ള്ള ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​രെ സ​ർ​ക്കാ​ർ കൈ​യൊ​ഴി​യി​ല്ല. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​െൻറ ന​ട​പ​ടി​ക​ളെ വി​ശ്വ​സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​
റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story