ബഹ്റൈനിൽ ചികിത്സയിലുള്ള മൂന്നുപേർക്കുകൂടി രോഗമുക്തി
text_fieldsമനാമ: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നവരിൽ മൂന്നുപേർ കൂടി സുഖം പ്രാപിച്ചതാ യി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം നാലായി. ബുധന ാഴ്ച ഒരാൾ സുഖം പ്രാപിച്ചിരുന്നു. ബഹ്റൈൻ സ്വദേശികളായ സ്ത്രീയും പുരുഷനും ഒരു സൗദി വനിതയുമാണ് വ്യാഴാഴ്ച സുഖം പ്രാപിച്ചത്.
പൂർണ ആരോഗ്യം വീണ്ടെടുത്ത എല്ലാവരെയും െഎസൊലേഷൻ കേന്ദ്രത്തിൽനിന്ന് വിട്ടയച്ചു. വിദഗ്ധ മെഡിക്കൽ സംഘത്തിെൻറ പരിശോധനകൾക്ക് ശേഷം രോഗം മാറിയെന്ന് ഉറപ്പുവരുത്തിയാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്. ഇവരുടെ ആരോഗ്യനില തുടർന്നും നിരീക്ഷിക്കും.വ്യാഴാഴ്ച നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി.
നാല് പേർ സുഖം പ്രാപിച്ചതോടെ 52 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ഇവരിൽ 39 പേർക്കും പ്രത്യേക മരുന്നുകൾ ആവശ്യമില്ല. 12 പേർക്ക് മാത്രമാണ് മരുന്നു നൽകുന്നത്. രാജ്യത്ത് ഇതുവരെ 5220 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇവരിൽ 5165 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
