‘വെൽകെയർ’ തുണയായി; ഇബ്രാഹിം വീടണഞ്ഞു
text_fieldsമനാമ: അസുഖ ബാധിതനായി ദുരിത ജീവിതം നയിച്ച പ്രവാസിക്ക് ശിഷ്ട ജീവിതം നയിക്കാൻ സ്വന്തം നാട്ടിലെത്തണമെന്ന മോഹം സഫലമായി. സോഷ്യൽ വെൽഫെയർ അസോസിയേഷെൻറ ജനസേവന വിഭാഗമായ വെൽകെയറിെൻറ ഇടപെടലാണ് ജിദ് ഹഫ്സിൽ താമസിച്ചിരുന്ന തൃശൂർ ചേറ്റുവ സ്വദേശി ഇബ്രാഹിം (60) എന്ന ഹോട്ടൽ തൊഴിലാളിക്ക് നാട്ടിലേക്ക് പോകാൻ തുണയായത്. ഇബ്രാഹിം അവശതയിൽ കഴിയുന്ന വിവരം ലഭിച്ചപ്പോൾ സോഷ്യല്‍ വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, വെൽകെയർ കോഒാഡിനേറ്റർ മജീദ് തണൽ, ഇല്യാസ് എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു.
ഏതാനും മനുഷ്യസ്നേഹികളുടെ കാരുണ്യത്തിലാണ് അദ്ദേഹം കഴിഞ്ഞിരുന്നത്. അവർ ഒരുക്കിക്കൊടുത്ത സ്ഥലത്തായിരുന്നു താമസം. പാസ്പോർട്ടോ കോപ്പിയോ കൈവശം ഉണ്ടായിരുന്നില്ല. വിസ കാലാവധി കഴിഞ്ഞ് എട്ട് മാസമായിരുന്നു. വിവരങ്ങളറിഞ്ഞ് വെൽകെയർ പ്രവർത്തകർ ഇന്ത്യൻ എംബസിയിൽ നിന്നും ഒൗട്ട് പാസ് സംഘടിപ്പിച്ചു. നേരത്തേ ജോലി ചെയ്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറിയ കേസുകളുണ്ടായിരുന്നത് ഒഴിവാക്കാനും നടപടി എടുത്തു. ഇബ്രാഹിമിനെ നാട്ടിൽ എത്തിക്കാൻ മഠത്തിൽ മൂസ, ഷിഹാബ് തുടങ്ങി സമൂഹത്തിെൻറ പല കോണുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
