നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ച യു​വ​തി സു​ഹൃ​ത്തി​െൻറ പാ​സ്പോ​ര്‍ട്ടി​െ​ല​ത്തി; പി​ടി​യി​ലാ​യി 

09:23 AM
14/02/2020

മ​നാ​മ: അ​നാ​ശാ​സ്യ​ത്തി​​െൻറ പേ​രി​ല്‍ പി​ടി​യി​ലാ​വു​ക​യും കോ​ട​തി ന​ല്‍കി​യ ശി​ക്ഷ​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​ത റ​ഷ്യ​ന്‍ യു​വ​തി സു​ഹൃ​ത്തി​​െൻറ പാ​സ്പോ​ര്‍ട്ട് ഉ​പ​യോ​ഗി​ച്ച് ബ​ഹ്​​റൈ​നി​ൽ വ​രു​ന്ന​തി​നു​ള്ള ശ്ര​മം ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം നി​ഷ്​​ഫ​ല​മാ​ക്കി. മ​റ്റൊ​രു ഗ​ള്‍ഫ് രാ​ജ്യ​ത്ത് നി​ന്നു​മാ​ണ് ഇ​വ​ര്‍ ബ​ഹ്​​റൈ​നി​ലെ​ത്താ​ൻ ശ്ര​മി​ച്ച​ത്. 

പി​ടി​യി​ലാ​യി​രു​ന്ന യു​വ​തി മൂ​ന്ന് വ​ര്‍ഷ​ത്തെ ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ചി​രു​ന്നു. ശി​ക്ഷ കാ​ലാ​വ​ധി​ക്ക് ശേ​ഷം ഇ​വ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്​​തി​രു​ന്നു. ബ​ഹ്റൈ​ന്‍ എ​യ​ര്‍പോ​ര്‍ട്ടി​ലെ​ത്തി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നി​ടെ​യാ​ണ് പാ​സ്​​പോ​ർ​ട്ട്​ മ​റ്റൊ​രാ​ളു​ടേ​താ​ണെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​​െൻറ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്ന​ത്. ചോ​ദ്യം ചെ​യ്യ​ലി​ല്‍ കു​റ്റം സ​മ്മ​തി​ച്ച യു​വ​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. 

Loading...
COMMENTS