Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightചൈനക്ക് വിദേശകാര്യ...

ചൈനക്ക് വിദേശകാര്യ മന്ത്രാലയം മാസ്​ക്കുകള്‍ നല്‍കി

text_fields
bookmark_border
ചൈനക്ക് വിദേശകാര്യ മന്ത്രാലയം മാസ്​ക്കുകള്‍ നല്‍കി
cancel
camera_alt???????? ?????????? ?????????? ??????? ?????????????

മനാമ: ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം മാസ്​ക്കുകള്‍ നല്‍കി. വിദേശകാ ര്യ മന്ത്രാലയം നല്‍കിയ മാസ്ക്കുകള്‍ ചൈനയിലെ ബഹ്റൈന്‍ അംബാസഡര്‍ ഡോ. അന്‍വര്‍ അല്‍ അബ്​ദുല്ല ചൈനീസ് വിദേശ കാര് യ മന്ത്രാലയ പ്രതിനിധികള്‍ക്ക് കൈമാറി. കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഇവ നല്‍കിയത്​.

വ്യക്തി ശുചിത്വത്തോടൊപ്പം മാസ്ക്കുകളുടെ ഉപയോഗവും കൊറോണ ബാധ പ്രതിരോധിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. മാസ്ക്കുകളുടെ കുറവ് പരിഹരിക്കാന്‍ ഇത് വഴിയൊരുക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബഹ്റൈ​​െൻറ സഹായത്തിന് ചൈനീസ് റെഡ്ക്രോസ് സൊസൈറ്റി, വിദേശകാര്യ മന്ത്രാലയം എന്നിവ പ്രത്യേകം നന്ദി അറിയിച്ചു. സാധ്യമാവുന്ന എല്ലാ മാര്‍ഗങ്ങളിലൂടെയും പ്രതിരോധിച്ചു കൊണ്ടിരിക്കുന്നതായും ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

ചൈനയില്‍നിന്ന്​ വരുന്നവര്‍ക്ക് 14 ദിവസത്തേക്ക് പ്രവേശനമില്ല
മനാമ: ചൈനയില്‍നിന്നെത്തുന്നവര്‍ക്ക് അടുത്ത 14 ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതായി നാഷനാലിറ്റി, പാസ്പോര്‍ട്ട് ആൻഡ്​​ റെസിഡൻറ്​സ്​ അഫയേഴ്​സ്​ അതോറിറ്റി അറിയിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക സമിതി യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് നടപടി.

ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ്​ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ചൈനയിലുള്ള വിനോദസഞ്ചാരികള്‍ക്കാണ് അടുത്ത 14 ദിവസത്തേക്ക് പ്രവേശനം നിരോധിച്ചിട്ടുള്ളത്. ചൈനയില്‍ നിന്ന് മടങ്ങിവരുന്ന ബഹ്റൈനികള്‍ക്കും ജി.സി.സി രാഷ്​ട്രങ്ങളില്‍നിന്നുള്ളവര്‍ക്കും ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമുള്ള പരിശോധനകള്‍ നടത്തുന്നുണ്ട്. വൈറസ് ബാധയുള്ളിടങ്ങളിലേക്ക് യാത്ര ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story