Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഭ​ക്ഷ്യ...

ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്​​ത​ത: പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം –ഹ​മ​ദ് രാ​ജാ​വ്

text_fields
bookmark_border
ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്​​ത​ത: പ​ദ്ധ​തി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണം –ഹ​മ​ദ് രാ​ജാ​വ്
cancel

മ​നാ​മ: ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്​​ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​ദ്ധ ​തി​ക​ള്‍ക്ക് ഗ​തി​വേ​ഗം വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്ന് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ നി​ർ​ദേ​ശി​ച്ച ു. പൊ​തു​മ​രാ​മ​ത്ത്, മു​നി​സി​പ്പ​ല്‍, ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രി ഇ​സാം ബി​ന്‍ അ​ബ്​​ദു​ല്ല ഖ​ല​ഫി​നെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ഷ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​പ്പാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് മ​ന്ത്രി ഹ​മ​ദ് രാ​ജാ​വി​ന് വി​ശ​ദീ​ക​രി​ച്ചു. മ​ത്സ്യ​കൃ​ഷി, സ​സ്യ​വ​ര്‍ഗ​ങ്ങ​ളു​ടെ ഉ​ല്‍പാ​ദ​നം എ​ന്നി​വ​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പ്രാ​ദേ​ശി​ക ഉ​ല്‍പ​ന്ന​ങ്ങ​ള്‍ വ​ര്‍ധി​പ്പി​ക്കു​ന്ന​ത് വ​ഴി ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്​​ത​ത​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കാ​ന്‍ സാ​ധി​ക്കും. ത​ദ്ദേ​ശീ​യ ഭ​ക്ഷ്യോ​ല്‍പാ​ദ​ന മേ​ഖ​ല​ക്ക് ക​രു​ത്ത് പ​ക​രു​ന്ന​തി​നും ഈ ​രം​ഗ​ത്ത് ക​ഴി​വു​ള്ള​വ​രെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ളു​ണ്ട്. മ​ത്സ്യ, കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ സ​ര്‍ക്കാ​ര്‍ ത​ല​ത്തി​ല്‍ ക​മ്പ​നി രൂ​പ​വ​ത്ക​രി​ക്കാ​ന്‍ രാ​ജാ​വ് നി​ര്‍ദേ​ശി​ച്ചു. വി​വി​ധ പ​ദ്ധ​തി​ക​ള്‍ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള മ​ന്ത്രി​യു​ടെ അ​പേ​ക്ഷ​യി​ല്‍ ഹ​മ​ദ് രാ​ജാ​വ് അം​ഗീ​കാ​രം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story