സ്പ്രിങ് ഓഫ് കൾചർ ഫെസ്റ്റിവൽ 25ന് തുടങ്ങും
text_fieldsമനാമ: 15ാമത് സ്പ്രിങ് ഒാഫ് കൾചർ സാംസ്കാരികോത്സവത്തിന് അറബ് ടൂറിസം ഡേ ആയ ഫെബ ്രുവരി 25ന് തുടങ്ങും. ഇതോടനുബന്ധിച്ച് വിവിധ കലാ പ്രദർശനങ്ങൾ, സാംസ്കാരിക പരിപാ ടികൾ, ശിൽപശാലകൾ, സംഗീത പരിപാടികൾ, പ്രഭാഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. ബഹ്റൈനിലെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളിലും പൈതൃക സ്ഥലങ്ങളിലുമായാണ് പ്രദർശനങ്ങളും മറ്റും സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ലണ്ടനിലെ നാചുറൽ ഹിസ്റ്ററി മ്യൂസിയം ബഹ്റൈൻ നാഷനൽ മ്യൂസിയത്തിൽ ഒരുക്കുന്ന ‘ഡൈവ് ഇൻ ടു ദ ജുറാസിക്’പ്രദർശനം മാർച്ച് 16 വരെയുണ്ടാകും. ബഹ്റൈൻ ഇൻറർനാഷണൽ ബുക്ഫെയർ മാർച്ച് 25ന് തുടങ്ങും. പുസ്തക മേളയുടെ 19ാമത് പതിപ്പ് ബഹ്റൈൻ നാഷനൽ മ്യൂസിയത്തിന് സമീപമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
