ബ​ഹ്റൈൻെറ പു​രോ​ഗ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ പ്രവാസി സ​മൂ​ഹത്തി​ന്​ നിർണായക പ​ങ്ക് –തൊ​ഴി​ല്‍ മ​ന്ത്രി 

09:35 AM
24/01/2020
തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​നും ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ലോ​ക് കു​മാ​ര്‍ സി​ന്‍ഹ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്റൈ​​െൻറ പു​രോ​ഗ​തി​യി​ല്‍ ഇ​ന്ത്യ​ന്‍ പ്ര​വാ​സി സ​മൂ​ഹം ന​ല്‍കി​യ പ​ങ്ക് വ​ലു​താ​ണെന്ന്​ തൊ​ഴി​ൽ, സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ വി​ല​യി​രു​ത്തി. ഇ​ന്ത്യ​യു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ശ​ക്ത​മാ​യ ബ​ന്ധ​വും സ​ഹ​ക​ര​ണ​വു​മാ​ണ് ബ​ഹ്റൈ​നു​ള്ള​ത്​. ബ​ഹ്റൈ​നി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ അ​ലോ​ക് കു​മാ​ര്‍ സി​ന്‍ഹ​യെ ക​ഴി​ഞ്ഞ​ദി​വ​സം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹ്റൈ​നും ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് അ​ലോ​ക് കു​മാ​ര്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം ശ്ലാ​ഘി​ച്ചു.

 ബ​ഹ്റൈ​നി​ലെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന അ​ദ്ദേ​ഹ​ത്തി​ന് എ​ല്ലാ വി​ധ ഭാ​വു​ക​ങ്ങ​ളും അ​ദ്ദേ​ഹം ആ​ശം​സി​ക്കു​ക​യും ചെ​യ്​​തു. രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഇവിടത്തെ നി​യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ന്ന് അ​ലോ​ക് കു​മാ​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും മ​ന്ത്രി ആ​രാ​ഞ്ഞു. 

Loading...
COMMENTS