Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഈ​ജി​പ്​ത്​–ബ​ഹ്റൈ​ൻ...

ഈ​ജി​പ്​ത്​–ബ​ഹ്റൈ​ൻ വ്യാ​പാ​ര ബ​ന്ധം ശ​ക്ത​മാ​ക്കും –കി​രീ​ടാ​വ​കാ​ശി

text_fields
bookmark_border
ഈ​ജി​പ്​ത്​–ബ​ഹ്റൈ​ൻ വ്യാ​പാ​ര ബ​ന്ധം  ശ​ക്ത​മാ​ക്കും –കി​രീ​ടാ​വ​കാ​ശി
cancel
camera_alt???????????? ?????????, ???????????????? ???????? ???. ????????? ??????????? ???????????????????? ??????? ????????????????????????????? ?????????? ??????????? ?????? ?????? ????? ????????? ????? ??????????

മ​നാ​മ: ഈ​ജി​പ്​​തു​മാ​യി വ്യാ​പാ​ര മേ​ഖ​ല​യി​ല്‍ ബ​ന്ധം ശ​ക്ത​മാ​ക്കാ​ന്‍ ബ​ഹ്റൈ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്ന ് കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ ലീ​ഫ വ്യ​ക്ത​മാ​ക്കി. ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തി​യ ഈ​ജി​പ്​​ത്​ വ്യാ​പാ​ര, വാ​ണി​ജ്യ​കാ​ര്യ മ​ന്ത്രി ഡോ. ​ന​ഫീ​ന്‍ ജാ​മി​ഇ​നെ സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബ​ഹ്റൈ​നും ഈ​ജി​പ്​​തും ത​മ്മി​ല്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും സ​ഹ​ക​ര​ണ​വും ഏ​റെ ശ​ക്ത​മാ​ണ്. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യും ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്‍ ഫ​ത്താ​ഹ് അ​ൽ​സീ​സി​യും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളും സ​ന്ദ​ര്‍ശ​ന​ങ്ങ​ളും ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കു​മി​ട​യി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​ത്തെ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്നു​ണ്ട്.

ഈ​ജി​പ്​​തു​മാ​യി നി​ര്‍മാ​ണാ​ത്മ​ക​മാ​യ ബ​ന്ധ​മാ​ണ് നേ​ര​ത്തേ​ത​ന്നെ ബ​ഹ്റൈ​നു​ണ്ടാ​യി​രു​ന്ന​ത്. ഹ​മ​ദ് രാ​ജാ​വി​​െൻറ ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ല്‍ അ​ത് കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗു​ദൈ​ബി​യ പാ​ല​സി​ല്‍ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ധ​ന​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ല്‍മാ​ന്‍ ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ, വാ​ണി​ജ്യ, വ്യ​വ​സാ​യ ടൂ​റി​സം മ​ന്ത്രി സാ​യി​ദ് ബി​ന്‍ റാ​ഷി​ദ് അ​സ്സ​യാ​നി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story