Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ത്ഭു​ത​പ്പെ​ടു​ത്തും...

അ​ത്ഭു​ത​പ്പെ​ടു​ത്തും ഇൗ ​ദി​നോ​സ​ർ പാ​ർ​ക്ക്​

text_fields
bookmark_border
അ​ത്ഭു​ത​പ്പെ​ടു​ത്തും ഇൗ ​ദി​നോ​സ​ർ പാ​ർ​ക്ക്​
cancel
camera_alt?????????? ???????????? ???????

മ​നാ​മ: കു​ട്ടി​ക​ളി​ലും മു​തി​ർ​ന്ന​വ​രി​ലും കൗ​തു​ക​വും ഒ​പ്പം അ​മ്പ​ര​പ്പും നി​റ​ക്കു​ക​യാ​ണ്​ ബ​ഹ്റൈ ​നി​ലെ ഡൈ​നോ പാ​ർ​ക്ക്. ദി​നോ​സ​റു​ക​ളു​ടെ കൂ​റ്റ​ൻ റോ​ബോ​ട്ടി​ക് ആ​വി​ഷ്​​കാ​ര​ങ്ങ​ളാ​ണ്​ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദി​നോ​സ​റു​ക​ളു​ടെ കാ​ലം പു​ന​രാ​വി​ഷ്​​ക​രി​ക്കു​ന്ന ഇൗ ​പാ​ർ​ക്കി​ൽ കു​ടും​ബ​സ​മേ​തം ആ​സ്വ​ദി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ തി​ര​ക്ക്​ ഏ​റു​ക​യാ​ണ്. ഹി​ദ്ദി​ലെ പ്രി​ൻ​സ് ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ പാ​ർ​ക്കി​​െൻറ ഭാ​ഗ​മാ​യാ​ണ് ‘ഡൈ​നോ പാ​ർ​ക്ക്’ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ല​ങ്ങ​ൾ​ക്കു മു​മ്പേ ഭൂ​മി​യി​ൽ വം​ശ​നാ​ശം സം​ഭ​വി​ച്ച ദി​നോ​സ​റു​ക​ൾ എ​ന്ന ഭീ​മാ​കാ​ര​ൻ ജീ​വി​ക​ളു​ടെ ലോ​ക​ത്തെ​ത്തി​യ പ്ര​തീ​തി​യാ​ണി​വി​ടെ. ഒ​ന്നും ര​ണ്ടു​മ​ല്ല, നി​ര​വ​ധി ഭീ​മ​ൻ ദി​നോ​സ​റു​ക​ളെ ഇ​വി​ടെ കാ​ണാം. ച​ലി​ക്കു​ക​യും ശ​ബ്​​ദ​മു​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്ന ഇൗ ​ദി​നോ​സ​റു​ക​ൾ ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന ആ​വി​ഷ്​​കാ​ര​ങ്ങ​ളാ​ണ്. ദി​നോ​സ​റു​ക​ളു​ടെ ജീ​വി​ത കാ​ലം റോ​ബോ​ട്ടി​ക് നി​ർ​മി​തി​ക​ളി​ലൂ​ടെ മു​ന്നി​ൽ തെ​ളി​യും ഇ​വി​ടെ.

പേ​ടി​പ്പി​ക്കു​ന്ന അ​ല​ര്‍ച്ച​ക​ളോ​ടെ, വാ​ലും ത​ല​യു​മാ​ട്ടി കൂ​റ്റ​ൻ ദി​നോ​സ​റു​ക​ൾ സ​ന്ദ​ർ​ശ​ക​രി​ൽ കൗ​തു​കം പ​ക​രു​ന്നു. ശ​ബ്​​ദ​വി​ന്യാ​സ​വും ച​ല​ന​ങ്ങ​ളും​കൊ​ണ്ട് പു​നഃ​സൃ​ഷ്​​ട്രി​ച്ച കാ​ഴ്ച​ക​ളി​ലൂ​ടെ ദി​നോ​സ​റു​ക​ളു​ടെ ച​രി​ത്ര​വും വം​ശ​നാ​ശ​വും വി​ജ് ഞാ​ന പ്ര​ദ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട് ഈ ​തീം പാ​ർ​ക്കി​ൽ. പ്ര​വാ​സി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശി​ച്ച് ക​ണ്ടാ​സ്വ​ദി​ക്കാ​വു​ന്ന കാ​ഴ്ച​ക​ളാ​ണി​വി​ടെ​യു​ള്ള​ത്. 15 ഭ​ക്ഷ്യ​വി​ഭ​വ സ്​​റ്റാ​ളു​ക​ളും പ​തി​ന​ഞ്ചി​ല​ധി​കം കാ​ർ​ണി​വ​ൽ ഗെ​യിം കോ​ർ​ണ​റു​ക​ളും ഇ​വി​ടെ​യു​ണ്ട്. ഓ​രോ വാ​രാ​ന്ത്യ​ങ്ങ​ളി​ലും ന​ട​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പ​ര​മ്പ​രാ​ഗ​ത നൃ​ത്ത​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കാ​യി വി​വി​ധ റൈ​ഡു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ങ്ങ​ൾ നി​ർ​മി​ച്ച ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളും ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളു​മാ​ണ് സ്​​റ്റാ​ളു​ക​ളി​ൽ. ഒ​രു ദി​നാ​റാ​ണ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ഫീ​സ്. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് നാ​ലു മു​ത​ൽ 10 വ​രെ​യാ​ണ് പ്ര​വ​ർ​ത്ത​നം. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ നാ​ലു മു​ത​ൽ രാ​ത്രി 12 വ​രെ​യും പാ​ർ​ക്ക് പ്ര​വ​ർ​ത്തി​ക്കും. പാ​ർ​ക്കി​ലെ ‘ദി​നോ​സ​ർ കാ​ഴ്ച​ക​ൾ’ മാ​ർ​ച്ച് അ​വ​സാ​നം വ​രെ നീ​ളും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story