Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ​നി​യാ​ഴ്​​ച...

ശ​നി​യാ​ഴ്​​ച ച​ന്ത​യു​ടെ ര​ണ്ടാം പ​തി​പ്പ്​ ജ​നു​വ​രി 25 മു​ത​ൽ

text_fields
bookmark_border
ശ​നി​യാ​ഴ്​​ച ച​ന്ത​യു​ടെ ര​ണ്ടാം പ​തി​പ്പ്​ ജ​നു​വ​രി 25 മു​ത​ൽ
cancel

മ​നാ​മ: പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​ൻ ടൂ​റി​ സം ആ​ൻ​ഡ്​​ എ​ക്​​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) സം​ഘ​ടി​പ്പി​ക്കു​ന്ന ശ​നി​യാ​ഴ്​​ച ച​ന്ത​യു​ടെ ര​ണ് ടാം പ​തി​പ്പ്​ ജ​നു​വ​രി 25ന്​ ​തു​ട​ങ്ങും. ദേ​ശീ​യ ജി.​ഡി.​പി​യി​ൽ പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യു​ടെ പ​ങ്ക്​ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. മാ​ർ​ച്ച്​ 22 വ​രെ മ​നാ​മ സൂ​ക്കി​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ബാ​ബ് അ​ൽ ബ​ഹ്‌​റൈ​നി​ൽ എ​ല്ലാ ശ​നി​യാ​ഴ്​​ച​യും രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ​യും ഉ​ച്ച ക​ഴി​ഞ്ഞ്​ 2.30 മു​ത​ൽ ഏ​ഴ്​ വ​രെ​യു​മാ​ണ്​ ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ക. ഫോ​ർ​മു​ല വ​ൺ ബ​ഹ്‌​റൈ​ൻ ഗ്രാ​ൻ​ഡ് പ്രീ 2020 ​ന​ട​ക്കു​ന്ന സ​മ​യ​ത്ത്​ ശ​നി​യാ​ഴ്​​ച ച​ന്ത തു​ട​ർ​ച്ച​യാ​യി നാ​ലു ദി​വ​സം സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി തു​റ​ന്നി​രി​ക്കും.

ക​ര​കൗ​ശ​ല തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ഉ​ൽ‌​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നും വി​ൽ​ക്കാ​നും ക​ഴി​യു​ന്ന വേ​ദി​യാ​ണ്​ ശ​നി​യാ​ഴ്​​ച ച​ന്ത. രാ​ജ്യ​ത്തെ ക​ര​കൗ​ശ​ല മേ​ഖ​ല വി​ക​സി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ എ​ല്ലാ ശൈ​ത്യ​കാ​ല​ത്തും ബാ​ബ് അ​ൽ ബ​ഹ്‌​റൈ​നി​ൽ ച​ന്ത സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ഞ്ചി നെ​യ്ത്ത്, ത​ടി ജോ​ലി​ക​ൾ, മ​ൺ​പാ​ത്ര​ങ്ങ​ൾ, കൈ​ത്തു​ന്ന​ൽ, മൈ​ലാ​ഞ്ചി​യി​ട​ൽ, പാ​വ​ക​ൾ, പ​ര​വ​താ​നി​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​വി​ടെ​യു​ണ്ടാ​കും. കൂ​ടാ​തെ, ത​ത്സ​മ​യ പ​ര​മ്പ​രാ​ഗ​ത ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ, പ​ര​മ്പ​രാ​ഗ​ത ബ​ഹ്‌​റൈ​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും പ​രി​പാ​ടി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. 2020ൽ ​അ​റ​ബ് ടൂ​റി​സ​ത്തി​​െൻറ ത​ല​സ്ഥാ​ന​മാ​യി മ​നാ​മ​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ, പ്രാ​ദേ​ശി​ക ടൂ​റി​സം മേ​ഖ​ല​യെ വി​ക​സി​പ്പി​ക്കാ​നും ഭാ​വി ത​ല​മു​റ​ക​ൾ​ക്കാ​യി പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലു​ക​ൾ സം​ര​ക്ഷി​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ ബി.​ടി.​ഇ.​എ ന​ട​ത്തു​ന്ന​തെ​ന്ന്​ ചീ​ഫ് എ​ക്​​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ നാ​ദി​ർ അ​ൽ മൊ​യ്യാ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story