Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമു​നി​സി​പ്പ​ൽ...

മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ സം​വി​ധാ​നം

text_fields
bookmark_border
മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ  ക​ണ്ടെ​ത്താ​ൻ നി​രീ​ക്ഷ​ണ സം​വി​ധാ​നം
cancel
camera_alt?????????????? ??????????????????? ????????????? ??????????? ??????????? ??????????? ????????????? ????????????????

മ​നാ​മ: എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള മു​നി​സി​പ്പ​ൽ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ആ​ഭ്യ​ന്ത​ര നി​രീ​ക്ഷ ​ണ സം​വി​ധാ​ന​ത്തി​ന്​ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ക​സ​ന​ത്തി​നും അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യു ​മു​ള്ള മ​ന്ത്രി​ത​ല സ​മി​തി അ​ധ്യ​ക്ഷ​നു​മാ​യ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ തു​ട​ക്കം​കു​റി​ച്ചു. വെ​ബ്​​സൈ​റ്റ്​ വ​ഴി​യും സ്​​മാ​ർ​ട്​ ഡി​വൈ​സു​ക​ൾ വ​ഴി​യു​മാ​ണ്​ നി​രീ​ക്ഷ​ണം. നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ ഡാ​റ്റാ​ബേ​സ്​ ത​യാ​റാ​ക്കു​ക​യാ​ണ്​ ആ​ദ്യ പ​ടി. നി​ല​വി​െ​ല നി​യ​മ​ലം​ഘ​ന കേ​സു​ക​ളു​ടെ ത​ൽ​സ്​​ഥി​തി ഇ​തു​വ​ഴി പ​രി​ശോ​ധി​ക്കാ​നാ​കും. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​താ​ണ്​ പു​തു​താ​യി ആ​വി​ഷ്​​ക​രി​ച്ച നി​രീ​ക്ഷ​ണ സം​വി​ധാ​നം. നി​യ​മ ലം​ഘ​ന​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​ക്കാ​ൻ ഇ​തു​വ​ഴി സ​ഹാ​യി​ക്കും.

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ണ്ടാ​യാ​ൽ നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. എ​ല്ലാ മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ട​ു​ത്താ​ൻ മ​ന്ത്രി​ത​ല സ​മി​തി അം​ഗീ​കാ​രം ന​ൽ​കി​യ​തോ​ടെ​യാ​ണ്​ പു​തി​യ സം​വി​ധാ​നം കൊ​ണ്ടു​വ​ന്ന​ത്. നേ​ര​േ​ത്ത പ​രീ​ക്ഷ​ണാ​ടി​സ്​​ഥാ​ന​ത്തി​ൽ തു​ട​ങ്ങി​യ സം​വി​ധാ​നം ത​ല​സ്​​ഥാ​ന​ത്തു​ മാ​ത്ര​മാ​യി​രു​ന്നു. ഗു​ദൈ​ബി​യ പാ​ല​സി​ൽ ന​ട​ന്ന ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ, നി​രീ​ക്ഷ​ണ സം​വി​ധാ​നം ഒ​രു​ക്കാ​ൻ സ​ഹാ​യി​ച്ച എ​ല്ലാ​വ​ർ​ക്കും ശൈ​ഖ്​ ഖാ​ലി​ദ്​ ന​ന്ദി പ​റ​ഞ്ഞു. മു​മ്പി​ല്ലാ​ത്ത വി​ധം സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും മു​നി​സി​പ്പ​ൽ പ്ര​വൃ​ത്തി​ക​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും സ​ഹാ​യി​ക്കു​ന്ന​താ​ണ്​ നി​രീ​ക്ഷ​ണ സം​വി​ധാ​നം. പ​രി​ശോ​ധ​ന​ക്ക്​ ചു​മ​ത​ല​പ്പെ​ട്ട എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും സം​വി​ധാ​നം ല​ഭ്യ​മാ​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തി​യും വി​വി​ധ അ​തോ​റി​റ്റി​ക​ൾ ത​മ്മി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ച്ചും സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തി​യും പൊ​തു​മേ​ഖ​ല​യെ കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ്​ സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story