Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസീ​ഷെ​ല്‍സ്...

സീ​ഷെ​ല്‍സ് പ്ര​സി​ഡ​ൻ​റി​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്കം

text_fields
bookmark_border
സീ​ഷെ​ല്‍സ് പ്ര​സി​ഡ​ൻ​റി​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്കം
cancel
camera_alt???????????? ?????????? ?????????? ??????? ???????????????? ?????????????????????

മ​നാ​മ: സീ​ഷെ​ല്‍സ് പ്ര​സി​ഡ​ൻ​റ്​ ദാ​നി ഫോ​റി​​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​ന് തു​ട​ക്കം. ക​ഴി​ഞ്ഞ​ ദി​വ​സം ഇ​വി​ടെ​യ​ത്തെി​യ അ​ദ്ദേ​ഹ​ത്തെ സ​ഖീ​ര്‍ പാ​ല​സി​ല്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ സ്വീ​ക ​രി​ച്ചു. ഇ​രു രാ​ഷ്​​ട്ര​നേ​താ​ക്ക​ളും ത​മ്മി​ല്‍ കു​ശ​ലാ​ന്വേ​ഷ​ണ​ങ്ങ​ള്‍ക്ക് ശേ​ഷം പ​ര​സ്പ​ര​മു​ള്ള ബ​ ന്ധ​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച ന​ട​ത്തി.


മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളും ച​ര്‍ച്ച​യി​ല്‍ ഉ​യ​ര്‍ന്നു. സാ​മ്പ​ത്തി​ക, നി​ക്ഷേ​പ, ടൂ​റി​സം മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​നും സീ​ഷെ​ല്‍സും ത​മ്മി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ല്‍ പു​തി​യ അ​ധ്യാ​യ​ത്തി​ന് ദാ​നി ഫോ​റി​​െൻറ സ​ന്ദ​ര്‍ശ​നം തു​ട​ക്കം കു​റി​ച്ച​താ​യി ഹ​മ​ദ് രാ​ജാ​വ് പ​റ​ഞ്ഞു. ത​നി​ക്ക് ന​ല്‍കി​യ ഊ​ഷ്​​മ​ള സ്വീ​ക​ര​ണ​ത്തി​ന്​ സീ​ഷെ​ല്‍സ് പ്ര​സി​ഡ​ൻ​റ്​ ഹ​മ​ദ് രാ​ജാ​വി​ന് പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

വി​വി​ധ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ചു
മ​നാ​മ: സീ​ഷെ​ല്‍സും ബ​ഹ്റൈ​നും ത​മ്മി​ല്‍ വി​വി​ധ ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ചു. സീ​ഷെ​ല്‍സ് പ്ര​സി​ഡ​ൻ​റ്​ ദാ​നി ഫോ​റി​​െൻറ ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സീ​ഷെ​ല്‍സ് ധ​ന​കാ​ര്യ, വാ​ണി​ജ്യ, നി​ക്ഷേ​പ​കാ​ര്യ മ​ന്ത്രി മോ​റി​സ് ലോ​സ്​​റ്റോ ലാ​ലാ​നും ബ​ഹ്റൈ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യും ആ​ണ് ക​രാ​റു​ക​ളി​ല്‍ ഒ​പ്പു​വെ​ച്ച​ത്. ബ​ഹ്റൈ​നും സീ​ഷെ​ല്‍സും ത​മ്മി​ല്‍ ഡി​േ​പ്ലാ​മാ​റ്റി​ക്, സ്പെ​ഷ​ല്‍ പാ​സ്പോ​ര്‍ട്ടു​ള്ള​വ​ര്‍ക്ക് വി​സ ഫീ​സ് ഒ​ഴി​വാ​ക്ക​ൽ, പൊ​തു​സ​ഹ​ക​ര​ണം, ബ​ഹ്റൈ​ന്‍ സെ​ന്‍ട്ര​ല്‍ ബാ​ങ്കും സീ​ഷെ​ല്‍സ് സെ​ന്‍ട്ര​ല്‍ ബാ​ങ്കും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം, ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള സ​ഹ​ക​ര​ണം എ​ന്നി​വ​യാ​ണ് ക​രാ​റി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. ബ​ഹ്റൈ​നും സീ​ഷെ​ല്‍സും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധം പു​തി​യ മേ​ഖ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മു​ള്ള​താ​യി മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് പ​റ​ഞ്ഞു. ബ​ഹ്റൈ​നു​മാ​യി സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​ല്‍ സീ​ഷെ​ല്‍സി​ന് ഏ​റെ താ​ല്‍പ​ര്യ​മു​ള്ള​താ​യി മോ​റി​സ് ലോ​സ്​​റ്റോ​യും വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story