Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​​ഹ്‌​​റൈ​​ൻ ഫൈ​​ൻ...

ബ​​ഹ്‌​​റൈ​​ൻ ഫൈ​​ൻ ആ​​ർ​​ട്​​​സ്​ എ​​ക്സി​​ബി​​ഷ​​ൻ ഇ​​ന്ന്​ തു​​ട​​ങ്ങും

text_fields
bookmark_border
ബ​​ഹ്‌​​റൈ​​ൻ ഫൈ​​ൻ ആ​​ർ​​ട്​​​സ്​ എ​​ക്സി​​ബി​​ഷ​​ൻ ഇ​​ന്ന്​ തു​​ട​​ങ്ങും
cancel

മ​​നാ​​മ: നാ​​ൽ​​പ​​ത്തി​​യാ​​റാ​​മ​​ത്​ ബ​​ഹ്‌​​റൈ​​ൻ വാ​​ർ​​ഷി​​ക ഫൈ​​ൻ ആ​​ർ​​ട്​​​സ്​ എ​​ക്സി​​ബി​​ഷ ​​ന്​ ബു​​ധ​​നാ​​ഴ്​​​ച ബ​​ഹ്‌​​റൈ​​ൻ നാ​​ഷ​​ന​​ൽ മ്യൂ​​സി​​യ​​ത്തി​​ലും ബ​​ഹ്‌​​റൈ​​ൻ നാ​​ഷ​​ന​​ൽ തി​​യ ​​റ്റ​​റി​​ലും തു​​ട​​ക്ക​​മാ​​കും. പ്ര​​ധാ​​ന​​മ​​ന്ത്രി പ്രി​​ൻ​​സ് ഖ​​ലീ​​ഫ ബി​​ൻ സ​​ൽ​​മാ​​ൻ ആ​​ൽ ഖ​​ലീ​​ഫ​​യു​​ടെ ര​​ക്ഷാ​​ക​​ർ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന എ​​ക്​​​സി​​ബി​​ഷ​​ൻ ഫെ​​ബ്രു​​വ​​രി 15 വ​​രെ നീ​​ണ്ടു​​നി​​ൽ​​ക്കും. ബ​​ഹ്‌​​റൈ​​ൻ അ​​തോ​​റി​​റ്റി ഫോ​​ർ ക​​ൾ​​ച​​ർ ആ​​ൻ​​ഡ്​​ ആ​​ൻ​​റി​​ക്വി​​റ്റീ​​സ് (ബി.​​എ.​​സി.​​എ) സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽ 68 ക​​ലാ​​കാ​​ര​​ന്മാ​​ർ പ​​ങ്കെ​​ടു​​ക്കും.

ബ​​ഹ്​​​റൈ​​നി​​ക​​ളും താ​​മ​​സ​​ക്കാ​​രു​​മാ​​യ ക​​ലാ​​കാ​​ര​​ൻ​​മാ​​ർ വി​​വി​​ധ ആ​​ർ​​ട്ടി​​സ്​​​റ്റി​​ക് സ്​​​കൂ​​ളു​​ക​​ളെ​​യും പ്ര​​വ​​ണ​​ത​​ക​​ളെ​​യും പ്ര​​തി​​നി​​ധാ​​നം ചെ​​യ്യു​​ന്ന ക​​ലാ​​രൂ​​പ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കും. ശി​​ൽ​​പം, ഫോ​​ട്ടോ​​ഗ്ര​​ഫി, ഗ്രാ​​ഫി​​ക് ആ​​ർ​​ട്​​​സ്, ഡ്രോ​​യി​​ങ്​ തു​​ട​​ങ്ങി​​യ​​വ​ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ലു​​ണ്ടാ​​യി​​രി​​ക്കും. ബ​​ഹ്‌​​റൈ​​ൻ ക​​ലാ ലോ​​ക​​ത്തെ മു​​ൻ​​നി​​ര​​ക്കാ​​രും കു​​വൈ​​ത്തി​​ൽ​​നി​​ന്നു​​ള്ള ക​​ലാ​​കാ​​ര​​ന്മാ​​രും എ​​ക്​​​സി​​ബി​​ഷ​​നി​​ൽ പ​​ങ്കെ​​ടു​​ക്കും. ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ൽ ‘അ​​ൽ​​ദാ​​ന അ​​വാ​​ർ​​ഡ്’ ജേ​​താ​​ക്ക​​ളെ ബി.​​എ.​​സി.​​എ പ്ര​​ഖ്യാ​​പി​​ക്കും. 1972 മു​​ത​​ൽ ന​​ട​​ക്കു​​ന്ന ഫൈ​​ൻ ആ​​ർ​​ട്​​​സ്​ എ​​ക്സി​​ബി​​ഷ​​ൻ ക​​ലാ​​കാ​​ര​​ൻ​​മാ​​രു​​ടെ ഒ​​ത്തു​​ചേ​​ര​​ലി​​െൻറ വേ​​ദി​​യാ​​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story