ആഭ്യന്തര മന്ത്രി പുതിയ അംബാസഡര്‍മാരെ സ്വീകരിച്ചു
text_fieldsമനാമ: ബഹ്റൈനില്‍നിന്ന് വിവിധ രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ട അംബാസഡര്‍മാരെ ആ ഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ സ്വീകരിച്ചു. ഈജിപ്ത ിലേക്ക് അംബാസഡറായി നിയോഗിച്ച ഹിഷാം മുഹമ്മദ് അല്‍ ജൗദര്‍, ഇറ്റലിയിലേക്ക് നിയോഗിക്കപ്പെട്ട അംബാസഡര്‍ ഡോ. നാസിര്‍ മുഹമ്മദ് അല്‍ ബലൂശി, കുവൈത്തിലേക്കുള്ള ബഹ്റൈന്‍ അംബാസഡര്‍ സലാഹ് അലി അല്‍ മാലികി എന്നിവരെയാണ് അദ്ദേഹം സ്വീകരിച്ചത്.
മൂന്നു രാജ്യങ്ങളിലേക്കും പുതിയ അംബാസഡര്‍മാരെ നിയോഗിച്ച് നേരത്തേ ഹമദ് രാജാവ് ഉത്തരവിറക്കിയിരുന്നു. ബഹ്റൈനും വിവിധ രാജ്യങ്ങളുമായി നിലനില്‍ക്കുന്ന ബന്ധം കരുത്തുറ്റതാക്കുന്നതിനും സഹകരണം വ്യാപിപ്പിക്കുന്നതിനും പ്രവര്‍ത്തിക്കാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റലി, കുവൈത്ത് എന്നീ രാജ്യങ്ങളുമായി സുരക്ഷാ മേഖലയില്‍ സഹകരണം വ്യാപിപ്പിക്കുന്നതിന് ബഹ്റൈന്‍ താല്പര്യമുള്ള കാര്യവും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.