തൊഴില്‍^സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം മികച്ച ജീവനക്കാരെ ആദരിച്ചു

  • തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍  ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു

09:09 AM
13/12/2019
തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രാ​ല​യം മി​ക​ച്ച ജീ​വ​ന​ക്കാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

മ​നാ​മ: ക​ഴി​വു തെ​ളി​യി​ച്ച ജീ​വ​ന​ക്കാ​രെ​യും മി​ക​വ് പു​ല​ര്‍ത്തി​യ സ്ഥാ​പ​ന​ങ്ങ​ളെ​യും ആ​ദ​രി​ച്ചു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഹ​മ​ദ് രാ​ജാ​വി​ന് പ​ക​രം തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മി​ക​വ് പു​ല​ര്‍ത്തി​യ സ്ഥാ​പ​ന​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും ആ​ദ​രി​ക്കു​ന്ന​തി​നാ​ണ് തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ കാ​ര്യ മ​ന്ത്രാ​ല​യം ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ വ​ര്‍ഷ​വും ഇ​ത്ത​ര​ത്തി​ല്‍ മി​ക​വ് പു​ല​ര്‍ത്തു​ന്ന​വ​രെ ആ​ദ​രി​ക്കാ​റു​ണ്ട്. ഉ​ല്‍പാ​ദ​ന ക്ഷ​മ​ത വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും മ​നു​ഷ്യ വി​ഭ​വ ശേ​ഷി​ക്ക് പ്രോ​ത്സാ​ഹ​നം ന​ല്‍കു​ന്ന​തി​നു​മു​ദ്ദേ​ശി​ച്ചാ​ണ് ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ പ്ര​തി​നി​ധി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, പ്ര​മു​ഖ വ്യ​ക്തി​ക​ള്‍, വി​വി​ധ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സോ​സി​യേ​ഷ​ന്‍ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ച്ചി​രു​ന്നു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ഭി​വാ​ദ്യം മ​ന്ത്രി സ​ദ​സ്സി​ന് നേ​രു​ക​യും രാ​ജ്യ​ത്തി​​െൻറ യ​ശ​സ്സും പു​രോ​ഗ​തി​യും സാ​ധ്യ​മാ​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ മേ​ഖ​ല നി​ര്‍വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ങ്കി​നെ വാ​ഴ്ത്തു​ക​യും ചെ​യ്തു. സ്വ​ദേ​ശി​ക​ള്‍ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ൽ അ​വ​സ​രം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ വി​ജ​യ​ത്തി​​െൻറ പാ​ത​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ ​ഉ​ദ്ദേ​ശ്യം മു​ന്‍നി​ര്‍ത്തി സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ല്‍ ദാ​ന മേ​ള​ക​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. 

Loading...
COMMENTS