ദേശീയ ദിനം:  ചരിത്ര പ്രദര്‍ശനത്തിന് തുടക്കം

  • ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ​ര്‍ണ​റേ​റ്റി​ന്  കീ​ഴി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും

09:07 AM
13/12/2019
ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ന്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ അ​ലി ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​നാ​മ: ബ​ഹ്റൈ​ന്‍ ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്യ​ത്തി​​െൻറ ച​രി​ത്രം മ​ന​സ്സി​ലാ​ക്കു​ന്ന​തി​നാ​യി ദ​ക്ഷി​ണ മേ​ഖ​ല ഗ​വ​ര്‍ണ​റേ​റ്റ് സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ന്‍ ഗ​വ​ര്‍ണ​ര്‍ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ അ​ലി ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ജ്യ​ത്തി​​െൻറ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും മ​ന​സ്സി​ലാ​ക്കാ​നു​ത​കു​ന്ന പ്ര​യോ​ജ​ന​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ക്ക് ദേ​ശീ​യ ദി​ന ആ​ഘോ​ഷ അ​വ​സ​ര​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഗ​വ​ര്‍ണ​ര്‍ ഉ​ദ്ഘാ​ട​ന ഭാ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി. ദേ​ശീ​യ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഗ​വ​ര്‍ണ​റേ​റ്റി​ന് കീ​ഴി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഉ​ത്ത​ര​വാ​ദി​ത്ത ബോ​ധ​മു​ള്ള ത​ല​മു​റ​യെ വ​ള​ര്‍ത്തി​യെ​ടു​ക്കു​ന്ന​തി​ന് രാ​ജ്യ​ത്തി​​െൻറ ച​രി​ത്രം ശ​രി​യാ​യ വി​ധ​ത്തി​ല്‍ മ​ന​സ്സി​ലാ​ക്കേ​ണ്ട​തു​ണ്ട്. 

രാ​ജ്യം കാ​ല​ങ്ങ​ളാ​യി ക​ര​സ്ഥ​മാ​ക്കി​യ നേ​ട്ട​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​വ പു​തി​യ ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന​തി​നും ഇ​ത്ത​രം ച​രി​ത്ര പ്ര​ദ​ര്‍ശ​ന​ങ്ങ​ള്‍ കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. ദേ​ശീ​യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ ബ​ഹ്റൈ​ന്‍ കൈ​വ​രി​ച്ച നേ​ട്ട​ങ്ങ​ള്‍ ഏ​റെ സു​പ്ര​ധാ​ന​മാ​ണ്. പ്ര​ദ​ര്‍ശ​നം ഒ​രു​ക്കു​ന്ന​തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച സ​ര്‍ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ ദ​ക്ഷി​ണ മേ​ഖ​ല മു​നി​സി​പ്പ​ല്‍ ഡ​യ​റ​ക്ട​ര്‍ ആ​സിം ബി​ന്‍ അ​ബ്​​ദു​ല്ല​ത്തീ​ഫും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. 

Loading...
COMMENTS