Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന്...

മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​നി​ലേ​ക്ക് പ​ട​രു​ന്ന രോ​ഗ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം

text_fields
bookmark_border
മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​നി​ലേ​ക്ക് പ​ട​രു​ന്ന  രോ​ഗ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​തം
cancel

മ​നാ​മ: പൂ​ച്ച, നാ​യ്, മ​നു​ഷ്യ​ര്‍ എ​ന്നി​വ​ര്‍ക്കി​ട​യി​ല്‍ ഒ​രേ രോ​ഗ​മു​ണ്ടെ​ന്ന മ​ട്ടി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ക്ക് ഒ​രു അ​ടി​സ്ഥാ​ന​വു​മി​ല്ലെ​ന്ന് പൊ​തു​മ​രാ​മ​ത്ത് -മു​നി​സി​പ്പ​ല്‍ -ന​ഗ​രാ​സൂ​ത്ര​ണ കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ മൃ​ഗ സ​മ്പ​ദ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. അ​പ​ക​ട​ക​ര​മാ​യ സാം​ക്ര​മി​ക രോ​ഗ​മാ​ണ് മൃ​ഗ​ങ്ങ​ള്‍ക്കു​ള്ള​തെ​ന്നും ഇ​ത് മ​നു​ഷ്യ​രി​ലേ​ക്ക് വേ​ഗ​ത്തി​ല്‍ പ​ക​രു​ന്ന​താ​ണെ​ന്നു​മാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ത്ത​ര​മൊ​രു സാം​ക്ര​മി​ക രോ​ഗം ഏ​തെ​ങ്കി​ലും മൃ​ഗ​ങ്ങ​ള്‍ക്കു​ള്ള​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​മോ, മൃ​ഗ സ​മ്പ​ദ് വി​ഭാ​ഗ​മോ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ല്‍ ബ​ഹ്റൈ​ന് വി​ജ​യി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും സാം​ക്ര​മി​ക രോ​ഗ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ ഉ​ട​ന്‍ത​ന്നെ പ്ര​തി​രോ​ധ മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യും രോ​ഗ​ല​ക്ഷ​ണം കാ​ണി​ക്കു​ന്ന​വ​ര്‍ക്ക് അ​ടി​യ​ന്ത​ര ചി​കി​ത്സ ന​ല്‍കു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍ അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു കേ​സും ഇ​തേ​വ​രെ രാ​ജ്യ​ത്ത്​ റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളി​ലൂ​ടെ ജ​ന​ങ്ങ​ള്‍ക്കി​ട​യി​ല്‍ ആ​ശ​ങ്ക പ​ര​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story