Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഗള്‍ഫ് കപ്പ്: ഇറാഖിനെ...

ഗള്‍ഫ് കപ്പ്: ഇറാഖിനെ തകർത്ത്​ ബഹ്​റൈന്‍ ഫൈനലില്‍

text_fields
bookmark_border
ഗള്‍ഫ് കപ്പ്: ഇറാഖിനെ തകർത്ത്​  ബഹ്​റൈന്‍ ഫൈനലില്‍
cancel
camera_alt????? ?????? ????? ??????? ????????????????

മനാമ: 24ാമത് അറേബ്യന്‍ ഗള്‍ഫ് കപ്പ് ആദ്യ സെമി ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇറാഖിനെ തോൽപിച്ച് ബഹ്​റൈന്‍ ഫൈനലില്‍ കടന്നു. നിശ്ചിതസമയത്ത് രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിലായ ഇറാഖും ബഹ്​റൈനും എക്‌സ്ട്രാ ടൈമിലും ഗോള്‍ നേടാനാവാതെ വന്നതോടെയാണ് പെനാല്‍റ്റിയിലേക്ക് മാറിയത്. ഇറാഖി​​െൻറ മുഹമ്മദ് ഖാസിമി​​െൻറ ഷൂട്ട് ലക്ഷ്യം കാണാതെ പോയതോടെ കളി പൂര്‍ത്തിയായി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബഹ്​റൈന്‍ അഞ്ചുഗോളുകളും ഇറാഖ് മൂന്നു ഗോളുകളും നേടി. ആറാം മിനിറ്റില്‍ ഇറാഖി​​െൻറ സ്​ട്രൈക്കര്‍ മുഹന്നദ് അലിയാണ് ആദ്യം വല കുലുക്കിയത്. കിട്ടിയ ഫ്രീകിക്കിനെ സമര്‍ഥമായി ഉപയോഗപ്പെടുത്തിയ ഇറാഖ് ആദ്യ ഗോള്‍ നേടുകയായിരുന്നു. പതിനാലാം മിനിറ്റില്‍ ബഹ്​റൈ​​െൻറ പത്താം നമ്പര്‍ താരം എ അല്‍ മലൂദില്‍നിന്ന്​ കിട്ടിയ പാസിലൂടെ പ്രതിരോധ നിരക്കാരന്‍ അബ്​ദുല്ല അല്‍ ഹസ്അ സുന്ദരമായ ഹെഡറിലൂടെ ഗോള്‍ മടക്കി. പതിനാലാം നമ്പര്‍ താരം എ അത്‌വാനില്‍ നിന്നും പന്ത് സ്വീകരിച്ചെത്തിയ മിഡ്ഫീല്‍ഡര്‍ ഇബ്രാഹിം ബായെഷ് ഇറാഖിന് വേണ്ടി പതിനെട്ടാം മിനിറ്റില്‍ ലീഡുയര്‍ത്തി.

മൈതാന മധ്യത്തില്‍നിന്നും അത്‌വാനില്‍നിന്നും ലഭിച്ച ലോങ്​ പാസ് കണക്ട് ചെയ്ത മിഡ്ഫീല്‍ഡര്‍ ഇബ്രാഹിം ബായെഷ് പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നും ഉയര്‍ത്തിയടിച്ച പന്ത് നിലംതൊട്ട് ഗോളിയില്ലാത്ത പോസ്​റ്റിനകത്തേക്ക് കയറുകയായിരുന്നു. ആദ്യപകുതിയിലെ അധികസമയത്ത് ബഹ്​റൈന്‍ രണ്ടാമതും ഗോള്‍ മടക്കിയതോടെ ഇടവേളയില്‍ പിരിയുമ്പോള്‍ ഇരു ടീമും രണ്ടുഗോളുകള്‍ വീതം നേടി തുല്യമായി. ബഹ്​റൈനി​​െൻറ അഞ്ചാം നമ്പര്‍ താരം ബുഗാമ്മറില്‍നിന്നും കിട്ടിയ പന്ത് മിഡ്ഫീല്‍ഡര്‍ മുഹമ്മദ് ജാസിം മര്‍ഹൂന്‍ വലയിലാക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഗോള്‍ നേടാനാവാതെ രണ്ടു ടീമുകളും പോരാടുകയായിരുന്നു. അഞ്ചു മിനിറ്റ്​ അധിക സമയം ലഭിച്ചിട്ടും ഇരുടീമുകള്‍ക്കും മുന്‍തൂക്കം ലഭിക്കാതിരുന്നതോടെ അബ്​ദുല്ല ബിന്‍ ഖലീഫ സ്​റ്റേഡിയത്തില്‍ കളി എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആദ്യം ബഹ്​റൈനാണ് തുടങ്ങിയത്. ബഹ്​റൈനി​​െൻറ മുഹമ്മദ് അല്‍ ഹര്‍ദാനും ജാസിം അല്‍ ശൈഖും മുഹമ്മദ് മര്‍തൂനും തിയാഗോ അഗസ്‌റ്റോയും അലി മദാനും ഗോളുകള്‍ നേടി. ഇറാഖി​​െൻറ അലി ഫാഇദ് അതിയ്യയും ദുര്‍ഗാം ഇസ്മാഈലും ഇബ്രാഹിം ബായെഷും ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഖാസിമി​േൻറത് ഗോളായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story