ഏ​ഴു സി​ഗ്​​ന​ലു​ക​ളി​ല്‍കൂ​ടി ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തും

  • റോ​ഡ് സു​ര​ക്ഷ പ​ര​മാ​വ​ധി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഈ ​സം​വി​ധാ​നം വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ 

09:47 AM
02/12/2019

മ​നാ​മ: ഏ​ഴു സി​ഗ്​​ന​ലു​ക​ളി​ല്‍കൂ​ടി ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​മു​നി​സി​പ്പ​ല്‍-​ന​ഗ​രാ​സൂ​ത്ര​ണ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
ജ​ന​ബി​യ ഹൈ​വേ​യി​ലു​ള്ള ഏ​ഴു സി​ഗ്​​ന​ലു​ക​ളി​ലാ​ണ് ചു​വ​പ്പി​ലേ​ക്കും പ​ച്ച​യി​ലേ​ക്കും മാ​റു​ന്ന​തി​നു മു​മ്പാ​യി മൂ​ന്നു പ​ച്ച ലൈ​റ്റു​ക​ള്‍ തു​ട​ര്‍ച്ച​യാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. നി​ല​വി​ല്‍ രാ​ജ്യ​ത്തി​​െൻറ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഖ്യ സി​ഗ്​​ന​ലു​ക​ളി​ല്‍ ഈ ​സം​വി​ധാ​നം പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. 
സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്താ​നാ​ണ് മ​ന്ത്രാ​ല​യം ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് റോ​ഡ്സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ കാ​ദിം അ​ബ്​​ദു​ല്ല​ത്തീ​ഫ് വ്യ​ക്ത​മാ​ക്കി. 10 ജ​ങ്ഷ​നു​ക​ളി​ലെ 30 സി​ഗ്​​ന​ലു​ക​ളി​ല്‍ നി​ല​വി​ല്‍ ഈ ​സം​വി​ധാ​നം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റോ​ഡ് സു​ര​ക്ഷ പ​ര​മാ​വ​ധി ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ഈ ​സം​വി​ധാ​നം വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.  

രാ​ജ്യ​ത്തെ പ്ര​ധാ​ന സി​ഗ്​​ന​ലു​ക​ളി​ല്‍ പ്ര​സ്തു​ത സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. സ​ല്‍മാ​ന്‍ സി​റ്റി, സാ​ര്‍, ബു​ദ​യ്യ, ബ​നീ ജം​റ, ദി​റാ​സ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്ന ഭാ​ഗ​മാ​ണ് ജ​ന​ബി​യ്യ സി​ഗ്​​ന​ല്‍. ദി​നേ​ന 50,000ത്തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തു​ന്ന​ത് ഈ ​പ്ര​ദേ​ശ​ത്ത് റോ​ഡ് അ​പ​ക​ട സാ​ധ്യ​ത കു​റ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രീ​ന്‍ ഫ്ലാ​ഷ് സം​വി​ധാ​നം പ്ര​വ​ര്‍ത്തി​ക്കു​ന്ന സ​മ​യം വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കാ​ന്‍ ഡ്രൈ​വ​ര്‍മാ​രെ സ​ഹാ​യി​ക്കു​ക​യും അ​തു​വ​ഴി  അ​പ​ക​ട​സാ​ധ്യ​ത ല​ഘൂ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. 

Loading...
COMMENTS