മൂന്നര​ പതിറ്റാണ്ടിനുശേഷം സുന്ദരേശൻ ഇന്ന്​ നാട്ടിലേക്ക്

  • കഴിഞ്ഞ ഏഴു​ വർഷമായി തന്നെ മുറിയിൽ താമസിപ്പിച്ച്​, പരിചരിച്ച  സലാം മമ്പാട്ടുമൂലക്ക്​  നന്ദി പറഞ്ഞാണ്​ മടക്കം

09:40 AM
28/11/2019
സുന്ദരേശൻ സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂലക്കൊപ്പം

മനാമ: കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി ജന്മനാട്ടിൽ പോകാനാകാതെ ബഹ്​റൈനിൽ ദുരിതജീവിതവുമായി കഴിഞ്ഞ പത്തനംതിട്ട അടൂർ സ്വദേശി സുന്ദരേശൻ (57)വ്യാഴാഴ്​ച നാട്ടിലേക്കു​ പോകും. കഴിഞ്ഞ ഏഴു​ വർഷമായി തന്നെ മുറിയിൽ താമസിപ്പിച്ച്​, ഭക്ഷണവും മരുന്നും വസ്​ത്രവും ഉൾപ്പെടെയുള്ള കാര്യങ്ങൾ നോക്കിയ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലക്ക്​ ഹൃദയംനിറയെ നന്ദിപറഞ്ഞുകൊണ്ടാണ്​ അദ്ദേഹത്തി​​െൻറ മടക്കം. ഒപ്പം സഹായഹസ്​തം നൽകിയ ബഹ്​റൈൻ അധികാരികൾക്കും നീതിപീഠത്തിനും ഇന്ത്യൻ എംബസിക്കും മലയാളി സാമൂഹിക പ്രവർത്തകർക്കും സുന്ദരേശൻ കടപ്പാട്​ അറിയിക്കുന്നു. ക​ഴിഞ്ഞ വർഷം  പ്രധാന കേസിൽ,​ കോടതി സുന്ദരേശന്​ അനുകൂലമായി വിധിച്ചതോടെയാണ്​ നാട്ടിലേക്കുള്ള യാത്രക്ക്​ വഴി തെളിഞ്ഞത്​. എന്നാൽ, ഒന്നിലധികം കേസുകളിലെ നൂലാമാലകൾ അഴിക്കാനും അതി​​െൻറ പിഴ അടച്ചുതീർക്കാനും ഇതുവരെ കാക്കേണ്ടിവന്നു.

കഴിഞ്ഞ വർഷം ‘ഗൾഫ്​ മാധ്യമ’ത്തിൽക്കൂടിയാണ്​ സുന്ദരേശ​​െൻറ കഥ പുറംലോകം അറിഞ്ഞത്​. ഒരുകാലത്ത്​ നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ട സാമൂഹിക പ്രവർത്തകനും മികച്ച തുന്നൽക്കാരനുമായിരുന്ന സുന്ദരേശൻ ത​​െൻറ  20ാം വയസ്സിലാണ്​ ബഹ്​റൈനിൽ എത്തിയത്.  ചില മലയാളികളുടെ ചതി കാരണം ജീവിതം തകരുകയും, തുടർന്ന്​ സ്വദേശിയുടെ തെറ്റിദ്ധാരണക്കും അതുമൂലം കേസുകളിൽപെടുകയും ചെയ്​ത അനുഭവമാണ്​ ഇദ്ദേഹത്തി​​െൻറ ജീവിതം തകർത്തത്​​. ബഹ്​റൈനിൽ വന്നശേഷം മലയാളിയായ  ഏജൻറി​​െൻറ  കൈയിൽ വിസയും മറ്റു​ രേഖകളും നൽകി ആറുമാസം ജോലിക്കായി കാത്തിരുന്നു. ലഭിക്കാതെ വന്നപ്പോൾ മറ്റൊരു മലയാളിയുടെ തുന്നൽക്കടയിൽ ജോലിക്കു​ പോയി. അയാളുടെ  വാക്ക്​ വിശ്വസിച്ച്​ നാട്ടിലെ ബന്ധുക്കളിൽനിന്നും പണം വരുത്തിച്ച്​ തുന്നൽക്കട ഏറ്റെടുത്തു. 

എന്നാൽ, കെട്ടിട ഉടമ പിന്നീട്​ ഇൗ കടയുടെ   കൈമാറ്റത്തെക്കുറിച്ച്​ അറിഞ്ഞപ്പോൾ വാടക  കൂട്ടിച്ചോദിച്ചു. അതിന്​ കഴിയാത്തതിനാൽ താൻ  പണം കൊടുത്ത്​ വാങ്ങിയ സാധനങ്ങളുമായി കടയൊഴിഞ്ഞുവെന്നാണ്​ സുന്ദരേശൻ പറയുന്നത്​. ഇതിനു​േശഷം കെട്ടിട ഉടമ  ത​​െൻറ കടയിലെ സാധനങ്ങൾ മോഷ്​ടിച്ചതായി  പരാതി നൽകുകയും തുടർന്ന്  സുന്ദരേശന്​ യാത്രാവിലക്ക്​ വരുകയും ചെയ്​തു. ഇതിനെ ത​ുടർന്ന്​ മാതാപിതാക്കൾ മരിച്ചപ്പോൾപോലും നാട്ടിൽ പോകാൻ കഴിഞ്ഞില്ല. ഒടുവിൽ വിസയും പാസ്​പോർട്ടും ഒന്നുമില്ലാതെ തികച്ചും അനാഥനായി ജീവിച്ച സുന്ദരേശൻ ഒട്ടകഫാമുകളിലെത്തി ഒട്ടകങ്ങളുടെ തീറ്റയും  കഴിച്ച്​ കഴിഞ്ഞുകൂടുകയായിരുന്നു. 

ഇൗ വിവരം അറിഞ്ഞ്​  വർഷങ്ങൾക്കുമുമ്പ്​  സാമൂഹിക പ്രവർത്തകനായ സലാം മമ്പാട്ടുമൂല സുന്ദരേശനെ കൂട്ടിക്കൊണ്ടുവന്നതോടെയാണ്​ ദുരിതജീവിതത്തിന്​ അറുതിയായത്​. സോറിയാസിസ്​ ബാധിച്ച്​ അവശനായ അദ്ദേഹത്തെ സലാം ആശുപത്രിയിലെത്തിച്ചു. തുടർന്ന്​ സ്വന്തം താമസ സ്ഥലത്തേക്ക്​ കൂട്ടിക്കൊണ്ടുവന്നു താമസിപ്പിച്ചു. സുന്ദരേശ​​െൻറ കേസ്​ തീർക്കാനുള്ള വർഷങ്ങൾ നീണ്ട പരിശ്രമത്തിലായിരുന്നു സലാം. ഇതിന്​ ​ത​​െൻറ തുച്ഛവരുമാനത്തിൽനിന്നുള്ള ഒരു പങ്ക്​ അദ്ദേഹം ചെലവിട്ടു. സുന്ദരേശൻ ഇപ്പോഴും സോറിയാസിസിൽനിന്ന്​  മോചിതനായിട്ടില്ല.  വീടോ ഭൂമിയോ ഇല്ലാത്ത സുന്ദരേശ​ന്​ നാട്ടിൽ എത്തിയാൽ സ്ഥലം എം.പി വീടു​െവക്കാൻ സഹായിക്കാമെന്നും തയ്യൽമെഷീൻ വാങ്ങി നൽകാമെന്നും ബഹ്​റൈൻ സന്ദർശനവേളയിൽ വാഗ്​ദാനം നൽകിയിരുന്നു.

Loading...
COMMENTS