സാ​മൂ​ഹി​ക വി​രു​ദ്ധ  പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​വ​ർ  പി​ടി​യി​ല്‍ 

09:22 AM
22/11/2019

മ​നാ​മ: സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി​യ​താ​യി ക്രി​മി​ന​ല്‍ ഇ​ന്‍വെ​സ്​​റ്റി​ഗേ​ഷ​ന്‍ ഡി​പ്പാ​ര്‍ട്​​മ​െൻറ്​ അ​റി​യി​ച്ചു. അ​സാ​ന്മാ​ര്‍ഗി​ക പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ന്ന​തി​നും ല​ഹ​രി വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നും ഉ​പ​യോ​ഗി​ച്ചി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലാ​ണ് റെ​യ്​​ഡ്​ ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​ര​ത്തി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ആ​മീ​ര്‍ പ്ര​ദേ​ശ​ത്തു നി​ന്നാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്.

ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന്​ ല​ഹ​രി വ​സ്തു​ക്ക​ളും മ​റ്റും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ൾ രാ​ജ്യ​ത്ത് അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രാ​ണെ​ന്നും തെ​ളി​ഞ്ഞി​ട്ടു​ണ്ട്. മേ​ല്‍ ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​തി​ക​ളെ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി. 

Loading...
COMMENTS