Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്റൈ​ന്‍, റ​ഷ്യ​ന്‍...

ബ​ഹ്റൈ​ന്‍, റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ര്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border

മ​നാ​മ: ബ​ഹ്റൈ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​ യും റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സി​ര്‍ഗി ലാ​വ്റോ​ഫും ക​ഴി​ഞ്ഞ​ദി​വ​സം ച​ര്‍ച്ച ന​ട​ത്തി. ക​ഴി​ഞ്ഞ​ദ ി​വ​സം റ​ഷ്യ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​​യ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ മോ​സ്കോ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത സി​ര്‍ഗി, ബ​ഹ്റൈ​നു​മാ​യി നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും തൃ​പ്തി​ക​ര​മാ​യ രീ​തി​യി​ലാ​ണെ​ന്ന് വി​ല​യി​രു​ത്തി.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ലെ​യും വി​വി​ധ പ്ര​ശ്ന​ങ്ങ​ളി​ല്‍ സ്വീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​യ​നി​ല​പാ​ടു​ക​ളെ​ക്കു​റി​ച്ചും ച​ര്‍ച്ച​ന​ട​ന്നു. ബ​ഹ്റൈ​ന്‍ ഭ​ര​ണാ​ധി​കാ​രി കി​ങ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യും റ​ഷ്യ​ന്‍ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദ്മി​ര്‍ പു​ടി​നും ത​മ്മി​ലു​ള്ള ബ​ന്ധ​വും ച​ര്‍ച്ച​ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ള്‍ക്കും ക​രു​ത്തു​പ​ക​രു​ന്ന​താ​ണെ​ന്ന് വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​തു​വ​ഴി സ​മാ​ധാ​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​മു​ള്ള മാ​ര്‍ഗ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain News
News Summary - bahrain-bahrain news-gulf news
Next Story