അംബാസഡര്‍മാരില്‍നിന്ന്​ ഹമദ് രാജാവ് നിയമന രേഖകള്‍ സ്വീകരിച്ചു

  • ഈ​ജി​പ്ത്, സ്​​ലോ​വാ​ക്യ, സാം​ബി​യ, പോ​ര്‍ചു​ഗ​ല്‍ അം​ബാ​സ​ഡ​ര്‍മാ​രി​ൽ​നി​ന്നാ​ണ്  രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ച​ത് 

10:15 AM
21/11/2019
നാ​ല് അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്ന് നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ ച​ട​ങ്ങി​ൽ​ നിന്ന്

മ​നാ​മ: രാ​ജ്യ​ത്തേ​ക്ക് പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട നാ​ല് അം​ബാ​സ​ഡ​ര്‍മാ​രി​ല്‍നി​ന്ന്​ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ചു. സ​ഖീ​ര്‍ പാ​ല​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് നി​യ​മ​ന രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ച​ത്. ഈ​ജി​പ്ത് അം​ബാ​സ​ഡ​ര്‍ യാ​സി​ര്‍ മു​ഹ​മ്മ​ദ് അ​ഹ്​​മ​ദ് ശ​അ്ബാ​ന്‍, സ്​​ലോ​വാ​ക്യ​ന്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ഇ​ഗോ​ര്‍ ഹ​യ്ദോ​ഷി​ക്, സാം​ബി​യ​ന്‍ അം​ബാ​സ​ഡ​ര്‍ ഇ​ബ്രാ​ഹിം മൂം​ബാ, പോ​ർ​ചു​ഗ​ല്‍ അം​ബാ​സ​ഡ​ര്‍ ഡോ. ​ലൂ​യി​സ് ദി ​അ​ല്‍മി​ദ ഫ്രാ​സ് എ​ന്നി​വ​രി​ല്‍നി​ന്നാ​ണ് രേ​ഖ​ക​ള്‍ സ്വീ​ക​രി​ച്ച​ത്. 

പു​തി​യ അം​ബാ​സ​ഡ​ര്‍മാ​രെ ബ​ഹ്റൈ​നി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത ഹ​മ​ദ് രാ​ജാ​വ് അ​വ​രു​ടെ രാ​ഷ്​​ട്ര നേ​താ​ക്ക​ളു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു. ബ​ഹ്റൈ​നും ത​ങ്ങ​ള്‍ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന രാ​ഷ്്​​ട്ര​ങ്ങ​ളു​മാ​യി ന​യ​ത​ന്ത്ര ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നു​മു​ള്ള പ്ര​വ​ര്‍ത്ത​നം മി​ക​ച്ച​രീ​തി​യി​ല്‍ ന​ട​ത്താ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

അം​ബാ​സ​ഡ​ര്‍മാ​ര്‍ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന രാ​ഷ്​​ട്ര​ങ്ങ​ളി​ലെ നേ​തൃ​ത്വ​ങ്ങ​ള്‍ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ നേ​രു​ക​യും എ​ല്ലാ മേ​ഖ​ല​യി​ലും അ​ഭി​വൃ​ദ്ധി കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ക​യും ചെ​യ്തു. ച​ട​ങ്ങി​ല്‍ ഹ​മ​ദ് രാ​ജാ​വി​​െൻറ പ്ര​തി​നി​ധി, റോ​യ​ല്‍ കോ​ര്‍ട്ട് മ​ന്ത്രി, റോ​യ​ല്‍ കോ​ര്‍ട്ട് ഫോ​ളോ അ​പ് കാ​ര്യ മ​ന്ത്രി, ചീ​ഫ് പ്രോ​ട്ടോ​കോ​ള്‍ ഓ​ഫി​സ​ര്‍, വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. 

Loading...
COMMENTS