Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആ​ര്‍.​സി.​ഒ...

ആ​ര്‍.​സി.​ഒ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ശ​ര​ണ​ര്‍ക്ക് കൈ​ത്താ​ങ്ങ് –ശൈ​ഖ് നാ​സി​ര്‍

text_fields
bookmark_border
ആ​ര്‍.​സി.​ഒ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ശ​ര​ണ​ര്‍ക്ക് കൈ​ത്താ​ങ്ങ് –ശൈ​ഖ് നാ​സി​ര്‍
cancel
camera_alt?????.???.?? ????????????????????? ?????????????????????

മ​നാ​മ: റോ​യ​ല്‍ ചാ​രി​റ്റി ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​ശ​ര​ണ​ര്‍ക്ക് കൈ​ത്താ​ങ്ങാ​ണെ​ ന്ന് ഹ​മ​ദ് രാ​ജാ​വി​​െൻറ യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള പ്ര​തി​നി​ധി​യും ദേ​ശീ​യ സു​ര​ക്ഷ ാ കൗ​ണ്‍സി​ല്‍ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ശൈ​ഖ് നാ​സി​ര്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി. ആ​ര്‍.​സി.​ഒ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ര്‍.​സി.​ഒ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ ന​ല്‍കു​ന്ന പി​ന്തു​ണ​ക്കും പ്രോ​ല്‍സാ​ഹ​ന​ത്തി​നും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. രാ​ജ്യ​ത്തെ അ​നാ​ഥ​ര്‍ക്കും വി​ധ​വ​ക​ള്‍ക്കും അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ വി​ഷ​മി​ക്കു​ന്ന​വ​ര്‍ക്കും മെ​ച്ച​പ്പെ​ട്ട ജീ​വി​തം ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ആ​ര്‍.​സി.​ഒ ശ്ര​മി​ക്കു​ന്ന​ത്. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​വു​ന്ന പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളി​ലും സ​ഹാ​യ​വു​മാ​യി ആ​ര്‍.​സി.​ഒ മു​ന്‍ പ​ന്തി​യി​ലു​ണ്ടാ​വാ​റു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി പ്രി​ന്‍സ് ഖ​ലീ​ഫ ബി​ന്‍ സ​ല്‍മാ​ന്‍ ആ​ല്‍ ഖ​ലീ​ഫ​യു​ടെ കീ​ഴി​ലു​ള്ള സ​ര്‍ക്കാ​ര്‍ ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന പി​ന്തു​ണ​ക്കും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ആ​ര്‍.​സി.​ഒ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ ന​ല്‍കു​ന്ന പി​ന്തു​ണ​യും മി​ക​ച്ച​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ല്‍ ആ​ര്‍.​സി.​ഒ​യു​ടെ ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യി​ട്ടു​ണ്ട്. റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി, റെ​ഡ് ക്ര​സ​ൻ​റ്​ സൊ​സൈ​റ്റി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് വി​വി​ധ മാ​നു​ഷി​ക സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ഇ​നി​യും മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ല്‍ മു​ന്നോ​ട്ട് പോ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ​യു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളും നി​ര്‍ദേ​ശ​ങ്ങ​ളു​മ​നു​സ​രി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ര്‍.​സി.​ഒ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ ഡോ. ​മു​സ്ത​ഫ അ​സ്സ​യ്യി​ദ് പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക​ള്‍ വി​ശ​ദീ​ക​രി​ക്കു​ക​യും ചാ​രി​റ്റി മേ​ഖ​ല​യി​ല്‍ സ​ഹ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ​വ​ര്‍ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story