Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ന്താ​രാ​ഷ്​​ട്ര...

അ​ന്താ​രാ​ഷ്​​ട്ര ഡെൻറ​ൽ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും തു​ട​ങ്ങി

text_fields
bookmark_border
അ​ന്താ​രാ​ഷ്​​ട്ര ഡെൻറ​ൽ സ​മ്മേ​ള​ന​വും  പ്ര​ദ​ർ​ശ​ന​വും തു​ട​ങ്ങി
cancel
camera_alt?????????? ????????????????? ?????? ???????????? ??????????? ???????????????????

മ​നാ​മ: ഹെ​ൽ​ത്ത്​ സു​പ്രീം കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ല​ഫ്.​ജ​ന​റ​ൽ ഡോ. ​ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ബ​ഹ്​​റൈ​ൻ അ​ന്താ​രാ​ഷ്​​ട്ര ഡ​െൻറ​ൽ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും (ഡി.​എ​ൽ.​എ​സ്​ 4 ബ​ഹ്​​റൈ​ൻ) ആ​രം​ഭി​ച്ച​ു. ബ​ഹ്​​റൈ​ൻ ഡ​െൻറ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാം പ​തി​പ്പ്​ സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ആ​ർ​ട്ട്​ റൊ​ട്ടാ​ന ഹോ​ട്ട​ലി​ലാ​ണ്​ ന​ട​ക്കു​ന്ന​ത്. ബ​ഹ്​​റൈ​നി​ൽ​നി​ന്നും ഒ​പ്പം ഡി.​എ​ൽ. ജി.​സി.​സി ഉ​ൾ​പ്പെ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 1000 പ്ര​തി​നി​ധി​ക​ളാ​ണ്​ സ​മ്മേ​ള​ന​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്. ദ​ന്താ​രോ​ഗ്യ​വും അ​തി​നൊ​പ്പം ബ​ന്ധ​പ്പെ​ട്ട മ​റ്റു​ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രി​ഷ്​​ക​രി​ച്ച കാ​ര്യ​ങ്ങ​ളും പ്രാ​യോ​ഗി​ക വി​വ​ര​ങ്ങ​ളും സ​മ്മേ​ള​നം ഗൗ​ര​വ​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന്​ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ചെ​യ​ർ​പേ​ഴ്​​സ​ൺ ഡോ. ​മ​റി​യം അ​ൽ ജ​ലാ​ഹ്​​മ പ​റ​ഞ്ഞു. ദ​ന്താ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ സു​പ്ര​ധാ​ന​മാ​യ 12 ശി​ൽ​പ​ശാ​ല​ക​ൾ ന​ട​ക്കു​ന്നു​ണ്ട്​ എ​ന്ന​തും ദ​ന്താ​രോ​ഗ്യ​വി​ദ​ഗ്​​ധ​ർ​ക്ക്​ പ്ര​യോ​ജ​ന​ക​ര​മാ​കും.

സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യ പ്ര​ത്യേ​ക പ്ര​ദ​​ർ​ശ​ന​ത്തി​ൽ പ്രാ​ദേ​ശി​ക, മേ​ഖ​ല, അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​ക​ളു​ടെ സേ​വ​ന​ങ്ങ​ളും ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തും. ദ​ന്ത സ​മ്മേ​ള​ന​ത്തി​​െൻറ​യും പ്ര​ദ​ർ​ശ​ന​ത്തി​​െൻറ​യും സം​ഘ​ട​ന​ത്തി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം, നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ ​െറ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി, കു​വൈ​ത്ത്​ ഡ​െൻറ​ൽ സൊ​സൈ​റ്റി, സ്​​റ്റ​യി​ൽ ഇ​റ്റാ​ലി​അ​നേ ഗ്രൂ​പ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ്​ ​ഒാ​ഫ്​ ഒാ​റ​ൽ ഇം​പ്ലാ​േ​ൻ​റാ​ള​ജി​സ്​​റ്റ്​​ (​െഎ.​സി.​ഒ.​െ​എ) എ​ന്നി​വ​ർ ത​ന്ത്ര​പ്ര​ദാ​ന​മാ​യ പ​ങ്കാ​ളി​ക​ളാ​ണ്. ശാ​സ്​​ത്ര പ​ങ്കാ​ളി​ത്തം സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ്​ ഇ.​എ​ൽ.​എം യൂ​നി​വേ​ഴ്​​സി​റ്റി, സൗ​ദി ഡ​െൻറ​ൽ സൊ​സൈ​റ്റി തു​ട​ങ്ങി​യ​വ​യാ​ണ്. ദ​ന്ത ഡോ​ക്ട​ർ​മാ​ർ​ക്കും ദ​ന്ത​ൽ സ്പെ​ഷ​ലി​സ്​​റ്റു​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക സെ​ഷ​നു​ക​ളും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും. കൂ​ടാ​തെ, പ്രാ​ക്​​ടി​ക്ക​ൽ സെ​ഷ​നു​ക​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കും. ഡ​െൻറ​ൽ ടെ​ക്നീ​ഷ്യ​ൻ​മാ​ർ​ക്ക് പ്രാ​ക്​​ടി​ക്ക​ലി​നാ​യി ഒ​രു ദി​ന​വും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ദ​ന്താ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​തി​യ പ​ഠ​ന​ങ്ങ​ളും ഗ​വേ​ഷ​ണ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യാ​നും ദ​ന്ത​ചി​കി​ത്സ​യു​ടെ പു​തി​യ സാ​േ​ങ്ക​തി​ക​വി​ദ്യ​യും രീ​തി​ക​ളും കൂ​ടു​ത​ൽ പ​രി​ച​യ​പ്പെ​ടു​ത്താ​നും സ​മ്മേ​ള​നം വ​ഴി​വെ​ക്കു​മെ​ന്ന്​ ഹെ​ൽ​ത്ത്​ മ​​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ഡോ.​വ​ഹീ​ദ്​ ഖ​ലീ​ഫ അ​ൽ മ​നെ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story