വാ​റ്റ്​ മൂ​ന്നാം​ഘ​ട്ട ര​ജി​സ്​​ട്രേ​ഷ​ൻ ഡി​സം​ബ​ർ 20 വ​രെ: ജ​നു​വ​രി ഒ​ന്നു​മു​ത​ൽ നി​ല​വി​ൽ​വ​രും 

09:46 AM
11/11/2019

മ​നാ​മ: മൂ​ല്യ​വ​ർ​ധി​ത നി​കു​തി (വാ​റ്റ്) ര​ജി​സ്​​ട്രേ​ഷ​​െൻറ മൂ​ന്നാം​ഘ​ട്ട  ര​ജി​സ്​​ട്രേ​ഷ​ൻ ഡി​സം​ബ​ർ 20 വ​രെ ന​ട​ക്കും. 37,500 ബ​ഹ്​​റൈ​ൻ ദീ​നാ​ർ മു​ത​ൽ അ​ഞ്ചു​ ല​ക്ഷം വ​രെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള വ്യാ​പാ​രി, വ്യ​വ​സാ​യി​ക​ളെ​യാ​ണ്​ ഇൗ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഇൗ ​വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന​വ​ർ ക​ഴി​യു​ന്ന​തും​വേ​ഗം ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​വ​സാ​ന ദി​വ​സം ക​ഴി​ഞ്ഞാ​ൽ പി​ഴ ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​തി​​െൻറ ഭാ​ഗ​മാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ വാ​റ്റ്​ ആ​രം​ഭി​ച്ച​ത്. അ​ഞ്ചു​ ദ​ശ​ല​ക്ഷം ദീ​നാ​ർ വി​റ്റു​വ​ര​വു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടാം​ഘ​ട്ടം ജൂ​ലൈ ഒ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ചു. 

Loading...
COMMENTS