Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ​ന്ദ​ർ​ശ​ക​ർ​ക്ക്​...

സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കൗ​തു​കം പ​ക​ർ​ന്ന്​ ക​ട​ൽ​മേ​ള​ക്ക്​ ഉ​ജ്ജ്വ​ല​തു​ട​ക്കം

text_fields
bookmark_border
സ​ന്ദ​ർ​ശ​ക​ർ​ക്ക്​ കൗ​തു​കം പ​ക​ർ​ന്ന്​  ക​ട​ൽ​മേ​ള​ക്ക്​ ഉ​ജ്ജ്വ​ല​തു​ട​ക്കം
cancel

മ​നാ​മ: നാ​ലാ​മ​ത്​ ക​ട​ൽ​മേ​ള​ക്ക്​ മ​റാ​സി ബീ​ച്ചി​ൽ ഉ​ജ്ജ്വ​ല​ത്തു​ട​ക്കം. ബ​ഹ്​​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ്​ ​ എ​ക്​​സി​ബി​ഷ​ൻ​സ്​ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ)​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​ വ​ർ​ഷ​ത്തെ മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത്​ കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ മേ​ള. രാ​ജ്യ​ത്തി​​െൻറ സ​മു​ദ്ര​വു​മാ​യി ബ​ന്​​ധ​പ്പെ​ട്ട ആ​ഴ​ത്തി​ലു​ള്ള ച​രി​ത്ര​ത്തെ ഒാ​ർ​ക്ക​ലും അ​ത്​ പു​തു​ത​ല​മു​റ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും​ പ​ക​ർ​ന്നു​ന​ൽ​കു​ക​യു​മാ​ണ്​ മേ​ള​യി​ലൂ​ടെ അ​ധി​കൃ​ത​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പൈ​തൃ​ക സം​സ്​​കാ​രം അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ്ര​ദ​ർ​ശ​ന​ങ്ങ​ളും ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ളും മേ​ള​യു​ടെ സ​വി​ശേ​ഷ​ത​യാ​ണ്.

എ​ല്ലാ പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും മി​ക​ച്ച അ​നു​ഭ​വ​ങ്ങ​ളും കൗ​തു​ക​വും ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ്​ മേ​ള​യു​ടെ രൂ​പ​ക​ൽ​പ​ന​യെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇൗ ​വ​ർ​ഷ​ത്തെ ക​ട​ൽ​മേ​ള​യി​ൽ വാ​ട്ട​ർ സ്​​പോ​ർ​ട്​​സ്​ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ ഘ​ട​ക​മാ​ണ്. ബോ​ട്ട്​ സ​വാ​രി, പ​ര​മ്പ​രാ​ഗ​ത സം​ഗീ​ത പ്ര​ക​ട​ന​ങ്ങ​ൾ, ക​ര​കൗ​ശ​ല​വ​സ്​​തു​ക്ക​ളു​ടെ​യും മു​ത്തു​ക​ളു​ടെ​യും പ്ര​ദ​ർ​ശ​ന​വും കാ​ണി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കും. മേ​ള​യി​ൽ ധാ​രാ​ളം വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ത്തും. മ്യൂ​സി​യം, ഒൗ​ട്ട്​​ഡോ​ർ സി​നി​മ, കു​ട്ടി​ക​ൾ​ക്കാ​യി ക​ളി​സ്ഥ​ലം എ​ന്നി​വ​യു​മു​ണ്ടാ​കും. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നും യൂ​റോ​പ്പി​ൽ​നി​ന്നും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​ന്ദ​ർ​ശ​ക​രെ​യാ​ണ്​ മേ​ള​യി​ലൂ​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story