Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightനി​രാ​ലം​ബ​രു​ടെ...

നി​രാ​ലം​ബ​രു​ടെ ക​ണ്ണീ​രൊ​പ്പി ‘ത​ണ​ൽ’​ മു​ന്നോ​ട്ട്​

text_fields
bookmark_border
നി​രാ​ലം​ബ​രു​ടെ ക​ണ്ണീ​രൊ​പ്പി  ‘ത​ണ​ൽ’​ മു​ന്നോ​ട്ട്​
cancel
camera_alt????? ?????????????? ?????????? ???????????????????????????????????

മ​നാ​മ: നി​രാ​ലം​ബ​രാ​യ രോ​ഗി​ക​ളു​ടെ​യും അ​ഗ​തി​ക​ളു​ടെ​യും ക​ണ്ണീ​രൊ​പ്പു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ മാ​യി ത​ണ​ൽ ബ​ഹ്​​റൈ​ൻ ചാ​പ്​​റ്റ​ർ മു​ന്നോ​ട്ട്​ പോ​കു​ക​യാ​ണെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത സ​േ​മ്മ​ള ​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു​ വ​ർ​ഷ​ത്തെ ബ​ഹ്​​റൈ​ൻ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും അ​നേ​കം​പേ​ർ​ക്ക്​ സ​ഹാ​യ​ക​ര​മാ​യ​താ​യും അ​വ​ർ പ​റ​ഞ്ഞു. വൃ​ക്ക​രോ​ഗി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​യു​ള്ള കു​ട്ടി​ക​ളു​ടെ​യും അ​തി​ജീ​വ​നം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന​തി​ൽ ഏ​റെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. ഒ​രു വൃ​ക്ക രോ​ഗി​ക്ക്​ മാ​സ​ത്തി​ൽ 13 ഡ​യാ​ലി​സി​നും മ​രു​ന്നി​നു​മാ​യി ന​ല്ലൊ​രു തു​ക ആ​വ​ശ്യ​മാ​ണ്. സാ​ധു​ക്ക​ളാ​യ രോ​ഗി​ക​ൾ​ക്ക്​ ഡ​യാ​ലി​സി​സ്​ സൗ​ജ​ന്യ​മാ​യി ന​ട​ത്തി​ക്കൊ​ടു​ക്കാ​ൻ ബ​ഹ്​​റൈ​ൻ ത​ണ​ൽ പ്ര​വ​ർ​ത്ത​ക​ർ 300ഒാ​ളം വൃ​ക്ക​രോ​ഗി​ക​ൾ​ക്ക്​​ പ്ര​തി​മാ​സം സ​ഹാ​യം ന​ൽ​കു​ന്നു​ണ്ട്. 2009 ൽ ​കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വ​ട​ക​ര​യി​ൽ വ​ള​രെ പ​രി​മി​ത​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ൽ മു​ള​പൊ​ട്ടി​യ ത​ണ​ൽ ഇ​ന്ന്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സൗ​ജ​ന്യ ഡ​യാ​ലി​സി​സ്​ ശ്രേ​ണി​യാ​യി വ​ള​ർ​ന്ന​താ​യും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ്ര​വാ​സ ലോ​ക​ത്ത് ച​ർ​ച്ച​വി​ഷ​യ​ങ്ങ​ളാ​യ കി​ഡ്‌​നി കെ​യ​ർ മെ​ഗാ എ​ക്സി​ബി​ഷ​നും, ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ നാ​ട്ടി​ൽ നി​ന്നും കൊ​ണ്ട് വ​ന്നു ന​ട​ത്തി​യ ‘ഡി​ഫ​റ​െൻറി​ലി ഏ​ബി​ൾ​ഡ് ചി​ൽ​ഡ്ര​ൻ​സ് പ്രോ​ഗ്രാ’​മും പ്ര​വാ​സി​ക​ളി​ലു​ണ്ടാ​ക്കി​യ പ്ര​തി​ക​ര​ണം വ​ലു​താ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി അ​ഫ്സ​ൽ, വ​ട​ക​ര ചോ​റോ​ട് സ്വ​ദേ​ശി അ​ജ​യ​ൻ, ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രു​ടെ ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ൽ ത​ണ​ൽ കൈ​കൊ​ണ്ട ന​ട​പ​ടി​ക​ൾ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത വി​ളി​ച്ചോ​തു​ന്ന​വ ആ​യി​രു​ന്നു. വി​വി​ധ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലു​മാ​യും സ​ഹ​ക​രി​ച്ച്​ ത​ണ​ൽ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ വൃ​ക്ക രോ​ഗ​ത്തെ നേ​ര​ത്തേ ക​ണ്ടെ​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള അ​വ​ബോ​ധം പ്ര​വാ​സി​ക​ളി​ൽ വ​ള​ർ​ത്തി​യ​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​ഇ​ദി​രീ​സ്, റ​സാ​ഖ് മൂ​ഴി​ക്ക​ൽ, സോ​മ​ൻ ബേ​ബി, യു.​കെ. ബാ​ല​ൻ, റ​ഷീ​ദ് മാ​ഹി, റ​ഫീ​ഖ് അ​ബ്​​ദു​ല്ല, അ​ബ്​​ദു​ൽ മ​ജീ​ദ് തെ​രു​വ​ത്ത്, എ.​പി. ഫൈ​സ​ൽ, മു​ജീ​ബ് മാ​ഹി, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, ല​ത്തീ​ഫ് കൊ​യി​ലാ​ണ്ടി, ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഇ​ബ്രാ​ഹിം പു​റ​ക്കാ​ട്ടി​രി, ഹു​സൈ​ൻ വ​യ​നാ​ട് എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story