ജി.​സി.​സി നേ​തൃ​ത്വം പുരോഗതിക്ക്​ കാരണമായി –ആ​ഭ്യ​ന്ത​ര​മ​ന്ത്രി

  • തീ​വ്ര​വാ​ദം നേ​രി​ടാ​ൻ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹം

09:45 AM
18/10/2019
36ാം ജി.​സി.​സി​ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: വി​വേ​ക​പൂ​ർ​ണ​മാ​യ ജി.​സി.​സി നേ​തൃ​ത്വം മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​ക്കും സു​സ്ഥി​ര​ത​ക്കും പ്ര​ധാ​ന കാ​ര​ണ​ക്കാ​രാ​ണെ​ന്ന്​ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ല​ഫ്. ജ​ന​റ​ൽ ശൈ​ഖ്​ റാ​ഷി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു. ഒ​മാ​നി​ൽ ന​ട​ന്ന 36ാം ജി.​സി.​സി​ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​തു​മൂ​ലം ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ അ​ഭി​മാ​ന​ത്തോ​ടെ നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു.

മേ​ഖ​ല​യു​ടെ​ സു​ര​ക്ഷ​യെ​ക്കു​റി​ച്ച്​  ​െപാ​തു​വി​ൽ വി​ല​യി​രു​ത്താ​ൻ ത​യാ​​റാ​കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​ര​ക്ഷാ സ​മ​ന്വ​യ​വും സ​ഹ​ക​ര​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി മേ​ഖ​ല​യി​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന നേ​താ​ക്ക​ളെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​മാ​ർ പി​ന്തു​ണ അ​റി​യി​ച്ചു. തീ​വ്ര​വാ​ദം നേ​രി​ടാ​ൻ സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കാ​യി സൗ​ദി അ​റേ​ബ്യ​ക്ക്​ ​മ​ന്ത്രി​മാ​ർ െഎ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ച്ചു.

Loading...
COMMENTS