Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബ​ഹ്​​റൈ​ൻ താ​രം സ​ൽ​വ...

ബ​ഹ്​​റൈ​ൻ താ​രം സ​ൽ​വ ഇൗ​ദ്​ നാ​സ​ർ ബി.​ബി.​സി​യു​ടെ വ​നി​ത പ​ട്ടി​ക​യി​ൽ

text_fields
bookmark_border
ബ​ഹ്​​റൈ​ൻ താ​രം സ​ൽ​വ ഇൗ​ദ്​ നാ​സ​ർ  ബി.​ബി.​സി​യു​ടെ  വ​നി​ത പ​ട്ടി​ക​യി​ൽ
cancel
camera_alt????? ????? ??????

മ​നാ​മ: ട്രാ​ക്കി​ൽ വേ​ഗ​ത്തി​​െൻറ മി​ന്ന​ൽ​ക്കു​തി​പ്പു​മാ​യി റെ​ക്കോ​ഡ്​ മ​ഴ​യി​ലൂ​ടെ ലോ​ക​ത്തെ വി​സ ്​​മ​യി​പ്പി​ക്കു​ന്ന ബ​ഹ്​​റൈ​ൻ താ​രം സ​ൽ​വ ഇൗ​ദ്​ നാ​സ​ർ, ബി.​ബി.​സി​യു​ടെ ലോ​ക​ത്തി​ലെ പ്ര​ചോ​ദ​നാ​ത്മ​ ക​വും സ്വാ​ധീ​നി​ക്ക​പ്പെ​ട്ട​തു​മാ​യ 100 വ​നി​ത​ക​ള​ു​െ​ട പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടു. 21കാ​രി​യാ​യ സ​ൽ​വ നി​ല​വി​ൽ 400 മീ​റ്റ​ർ ലോ​ക ചാ​മ്പ്യ​നും ഒ​േ​ട്ട​റെ റെ​ക്കോ​ഡു​ക​ളു​ടെ ഉ​ട​മ​യ​യു​മാ​ണ്. ഏ​താ​നും ദി​വ​സം​മു​മ്പ്​ ദോ​ഹ​യി​ൽ ന​ട​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 400 മീ​റ്റ​ർ ഫൈ​ന​ലി​ൽ മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ന്​ മു​മ്പു​ള്ള റെ​ക്കോ​ഡാ​ണ്​ അ​വ​ർ ഭേ​ദി​ച്ച​ത്. നൈ​ജീ​രി​യ​യി​ലെ അ​ന​ൻ​ബ​ര സ്​​റ്റേ​റ്റ്​​സി​ൽ ജ​നി​ച്ച സ​ൽ​വ ത​​െൻറ കാ​യി​ക​പ്ര​തി​ഭ​യെ വാ​ർ​ത്തെ​ടു​ത്ത​ത്​ 14ാം വ​യ​സ്സി​ൽ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ ശേ​ഷ​മാ​ണ്. ഇ​പ്പോ​ൾ ബ​ഹ്​​റൈ​െ​ന പ്ര​തി​നി​ധാ​നം ചെ​യ്​​ത്​​ ലോ​ക​ത്തെ വി​വി​ധ അ​ത്​​ലെ​റ്റി​ക്​​സു​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു. ഒ​ളി​മ്പി​ക് സ്വ​ർ​ണ മെ​ഡ​ൽ നേ​ടാ​ൻ താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്നു​ള്ള സ്വ​പ്​​ന​നി​റ​മു​ള്ള സൽവയുടെ വാ​ക്കി​ലാ​ണ്​ ആ​രാ​ധ​ക​ലോ​കം കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​ത്. സ​ൽ​വ​ക്ക്​ അ​ത്​ ക​ഴി​യു​മെ​ന്നും കാ​യി​ക​ലോ​കം ശ​രി​വെ​ക്കു​ന്നു.

ശാ​സ്ത്രം, ക​ല, രാ​ഷ്​​ട്രീ​യം, നി​യ​മം, സാ​ങ്കേ​തി​ക​വി​ദ്യ, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​തി​ഭ തെ​ളി​യി​ച്ച വ​നി​ത​ക​ളാ​ണ്​ ബി.​ബി.​സി​യു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്വീ​ഡി​ഷ് കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന പ്ര​വ​ർ​ത്ത​ക​യാ​യ ഗ്രെ​റ്റ ത​ൻ​ബെ​ർ​ഗ്, ഇ​ന്ത്യ​ൻ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും ബ​ദ​ൽ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വു​മാ​യ വ​ന്ദ​ന​ശി​വ, ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വ​നി​ത അ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ലൂ​സി​ൻ​ഡ ഇ​വാ​ൻ​സ്, ഫി​ലി​പ്പീ​ൻ​സ്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക മ​റി​യ റെ​സ്സ തു​ട​ങ്ങി​യ​വ​ർ ഇൗ ​പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സ​ൽ​വ ഇൗ​ദ്​ നാ​സ​റി​ന്​ ഇ​ര​ട്ടി​മ​ധു​ര​മാ​ണ്​ ഇൗ ​സ​ന്ദ​ർ​ഭ​ത്തി​ലു​ള്ള​ത്. ഇ​ൻ​റ​ർ​നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ അ​ത്​​ല​റ്റി​ക്​​സ്​ ഫെ​ഡ​റേ​ഷ​ൻ (​െഎ.​എ.​എ.​എ​ഫ്) ‘ലോ​ക അ​ത്​​ല​റ്റ്​​സ്​ ഒാ​ഫ്​ ദ ​ഇ​യ​ർ 2019’ വ​നി​ത വി​ഭാ​ഗ​ത്തി​ലേ​ക്ക്​ അ​വ​ർ ശി​പാ​ർ​ശ ​െച​യ്യ​പ്പെ​ട്ട​ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്. ബി​യാ​ട്രീ​സ് ചെ​പ്‌​കോ​ച്ച് (കെ​നി​യ), ഷെ​ല്ലി ആ​ൻ ഫ്രേ​സ​ർ പ്രൈ​സ് (ജ​മൈ​ക്ക), കാ​ത​റി​ന ജോ​ൺ​സ​ൺ-​തോം​സ​ൺ (ജി.​ബി.​ആ​ർ), സി​ഫാ​ൻ ഹ​സ​ൻ (എ​ൻ.​ഇ.​ഡി) തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പ​മാ​ണ്​ നേ​ട്ട​ത്തി​​െൻറ പ​ട്ടി​ക​യി​ലേ​ക്ക്​ സ​ൽ​വ​ക്കും ഇ​ടം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story