Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ മ​ല​യാ​ള മ​ഹോ​ത്സ​വം

text_fields
bookmark_border
കേ​ര​ള​പ്പി​റ​വി​ദി​ന​ത്തി​ൽ  കേ​ര​ളീ​യ സ​മാ​ജ​ത്തി​ൽ  മ​ല​യാ​ള മ​ഹോ​ത്സ​വം
cancel
camera_alt??.???. ??????????????

മ​നാ​മ: ഐ​ക്യ​കേ​ര​ള​ത്തി​​െൻറ 63ാം പി​റ​ന്നാ​ൾ മ​ല​യാ​ള മ​ഹോ​ത്സ​വം എ​ന്ന പേ​രി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി ​ക​ളോ​ടെ ആ​ഘോ​ഷി​ക്കാ​ൻ വേ​ദി​യൊ​രു​ങ്ങു​ന്നു. സം​സ്ഥാ​ന സാം​സ്കാ​രി​ക വ​കു​പ്പി​​െൻറ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​ഭാ​ഷ വി​ഭാ​ഗ​മാ​യ മ​ല​യാ​ളം മി​ഷ​​െൻറ ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ബ​ഹ്റൈ​ൻ ചാ​പ്റ്റ​റി​നു കീ​ഴി​ൽ മാ​തൃ​ഭാ​ഷ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഏ​ഴു മേ​ഖ​ല പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​വം​ബ​ർ ഒ​ന്നി​ന്​ വൈ​കി​ട്ട് ആ​റ​ര​ക്കാ​ണ് പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യെ​ന്ന് മ​ല​യാ​ളം മി​ഷ​ൻ ബ​ഹ്റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്ണ​പി​ള്ള​യും സെ​ക്ര​ട്ട​റി ബി​ജു.​എം.​സ​തീ​ഷും അ​റി​യി​ച്ചു.

എ​ഴു​ത്തു​കാ​ര​നും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ അം​ബാ​സ​ഡ​റു​മാ​യി​രു​ന്ന ടി.​പി.​ശ്രീ​നി​വാ​സ​ൻ ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും. സ​മാ​ജ​ത്തി​നു​പു​റ​മെ കേ​ര​ള സോ​ഷ്യ​ൽ ആ​ൻ​ഡ്​​ ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ, ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി, ഗു​രു​ദേ​വ സോ​ഷ്യ​ൽ സൊ​സൈ​റ്റി, ബ​ഹ്റൈ​ൻ പ്ര​തി​ഭ, ദി​ശ സ​െൻറ​ർ, വ്യാ​സ​ഗോ​കു​ലം എ​ന്നീ ആ​റു കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ടി മ​ല​യാ​ളം മി​ഷ​​െൻറ പാ​ഠ്യ​പ​ദ്ധ​തി​യ​നു​സ​രി​ച്ചു​ള്ള പ​ഠ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്നു​ണ്ട്. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളാ​ണ് വി​വി​ധ പാ​ഠ​ശാ​ല​ക​ളി​ലാ​യി മാ​തൃ​ഭാ​ഷാ പo​നം ന​ട​ത്തു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മേ​ഖ​ല പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story