ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്​ ചാ​രു​ത പ​ക​ർ​ന്ന്​ ‘ബൊ​മ്മ​ക്കൊ​ലു’

09:17 AM
09/10/2019
ശ്യാം​കൃ​ഷ്​​ണ​െൻറ വീ​ട്ടി​ൽ സ്ഥാ​പി​ച്ച ‘ബൊ​മ്മ​ക്കൊ​ലു’

മ​നാ​മ: ന​വ​രാ​ത്രി ആ​ഘോ​ഷം പ്ര​മാ​ണി​ച്ച്​ ശ്യാം​കൃ​ഷ്​​ണ​നും കു​ടും​ബ​വും ഒ​രു​ക്കി​യ  ബൊ​മ്മ​ക്കൊ​ലു ഇ​ത്ത​വ​ണ​യും പ്ര​വാ​സി​ക​ളു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി. ബു​ദ​യ്യ ബാ​ർ​ബ​ാറി​ലു​ള്ള വീ​ട്ടി​ലെ ഹാ​ളി​ൽ സ്ഥാ​പി​ച്ച ബൊ​മ്മ​ക്കൊ​ലു കാ​ണാ​ൻ നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ്​ എ​ത്തി​യ​ത്. പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​ക​ളാ​യ ശ്യാം​കൃ​ഷ്​​ണ​നും ഭാ​ര്യ പ​ത്മ​യും ക​ഴി​ഞ്ഞ 21 വ​ർ​ഷ​മാ​യി ബൊ​മ്മ​ക്കൊ​ലു ഒ​രു​ക്കു​ന്നു.

വ​ലി​യ ഉ​യ​ര​ത്തി​ൽ പ​ടി​ക​ൾ കെ​ട്ടി അ​തി​ൽ ബൊ​മ്മ​ക​ൾ ​െവ​ച്ച്​ അ​ല​ങ്ക​രി​ക്കാ​ൻ മാ​സ​ങ്ങ​ൾ​ക്കു മു​​േ​മ്പ അ​ധ്വാ​നം തു​ട​ങ്ങും. ഏ​താ​ണ്ട്​ 3000ത്തോ​ളം ബൊ​മ്മ​ക​ളാ​ണ്​ ഇ​തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 30നാ​ണ്​ ബൊ​മ്മ​ക്കൊ​ലു സ്ഥാ​പി​ച്ച​ത്. 

Loading...
COMMENTS