കസാഖിസ്​താനുമായി സഹകരണത്തിന് ധാരണ 

ബഹ്റൈന്‍ പാര്‍ലമെൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനല്‍ കസാഖിസ്താന്‍ സെനറ്റ് അധ്യക്ഷന്‍ ഡോ. ദാരിജ നൂര്‍ സുല്‍താന്‍ നിസാബായേഫുമായി നടത്തിയ കൂടിക്കാഴ്​ചയിൽനിന്ന്​

മനാമ: കസാഖിസ്താനുമായി വിവിധ മേഖലകളില്‍ സഹകരണത്തിന് ധാരണ.  ബഹ്റൈന്‍ പാര്‍ലമ​െൻറ്​ അധ്യക്ഷ ഫൗസിയ ബിന്‍ത് അബ്ദുല്ല സൈനല്‍ കസാഖിസ്താന്‍ സെനറ്റ് അധ്യക്ഷന്‍ ഡോ. ദാരിജ നൂര്‍ സുല്‍താന്‍ നിസാബായേഫുമായി നടത്തിയ കൂടിക്കാഴ്​ചയിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളില്‍ സഹകരണം രൂപപ്പെടുത്തുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചത്. കസാഖിസ്താനില്‍ നടന്ന യൂറോപ്​ ഏഷ്യ പാര്‍ലമ​െൻറ്​ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാൻ എത്തിയതിനിടെയായിരുന്നു കൂടിക്കാഴ്​ച. വളര്‍ച്ചയും പുരോഗതിയും കൈവരിക്കുകയെന്ന ഉദ്ദേശത്തോടെ പാര്‍ലമ​െൻറി മേഖലയില്‍ സഹകരിക്കുന്നതിനാണ് ധാരണയായിട്ടുള്ളത്. 

വ്യാപാര -നിക്ഷേപക ബന്ധം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിനും കരാര്‍ ലക്ഷ്യമിടുന്നു. മേഖലയിലെയും അന്താരാഷ്​ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളില്‍ നിലപാടുകളും കാഴ്​ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും ഏകീകരിക്കുന്നതിനും സഹകരണം വഴി സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൗസിയ ബിന്‍ത് സൈനല്‍ അബ്ദുല്ല പറഞ്ഞു. വിവിധ മേഖലകളില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ അദ്ഭുതകരമാണെന്ന് ഡോ. ദാരിജ വ്യക്തമാക്കി. ജനാധിപത്യം, വ്യക്തി സ്വാതന്ത്ര്യം, സുതാര്യത, മത സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുന്നതില്‍ ബഹ്റൈന്‍ ഭരണാധികാരി കിങ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ കാഴ്​ചപ്പാടുകളും നയ നിലപാടുകളും കാരണമായിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

 

Loading...
COMMENTS