ഇന്ത്യൻ സ്കൂളിൽനിന്ന് സാധനങ്ങൾ കടത്തിയ സംഭവം: കൂടുതൽ അന്വേഷണം വേണമെന്ന് -യു.പി.പി പാനൽ

08:21 AM
26/09/2019
യു.പി.പി പാനൽ നടത്തിയ വാർത്താസമ്മേളനം

മനാമ: ഇന്ത്യൻ സ്കൂളിൽനിന്നും സാധനങ്ങൾ മോഷ്ടിച്ച് കടത്തിയ സംഭവം രണ്ട് ജീവനക്കാരിൽമാത്രം ഒതുങ്ങുന്നതല്ലെന്നും കൂടുതൽ ശക്തമായ അന്വേഷണം നടത്തി  നടപടികൾ സ്വീകരിക്കണമെന്നും യു.പി.പി പാനൽ നേതാക്കൾ വാർത്താസേമ്മളനത്തിൽ ആരോപിച്ചു. അശുറാ ദിവസം  പട്ടാപകൽ  ഇത്തരത്തിലൊരു  മോഷണം നടന്നതിന് പിന്നിൽ സ്കൂളിലെ രണ്ട് ജീവനക്കാർക്ക് മാത്രമാണ് പങ്ക് ഉള്ളതെന്ന വാദം വിശ്വാസിക്കാൻ കഴിയില്ലെന്നും അവർ പറഞ്ഞു.  

സി.സി.ടി.വി ദൃശ്യങ്ങളിലൂടെ പ്രതികളെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടും അവർക്കെതിരെ സസ്പെൻഷൻ മാത്രമാണ് ഉണ്ടായിട്ടുള്ളത്. 
ഇന്ത്യൻ സ്കൂൾ പോലൊരു സ്ഥാപനത്തിൽനിന്നും സാധനങ്ങൾ  കടത്തിയത് നിസാരവത്ക്കരിക്കാൻ ശ്രമം നടക്കുന്നുണ്ട്. കുറ്റവാളികളെയും അവർക്ക് സഹായം നൽകിയവരെയും കണ്ടെത്തി  കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും  യു.പി.പി പാനൽ നേതാക്കളായ  തരകൻ, മുഹമ്മദലി,സുനിൽ പിള്ള,  ബിജുജോർജ്, എബ്രഹാം ജോൺ, എഫ്. എം. ഫൈസൽഅ, അൻവർ ശൂരനാട്, ജ്യോതിഷ്​പ്പണിക്കർ, തോമസ് ഫിലിപ്പ്, എബി മാത്യു, അജി ജോർജ്, മോഹനൻ, ഷിജു വർക്കി, ജോർജ്, ജമാൽ കുറ്റികാട്ടിൽ  എന്നിവർ ആവശ്യപ്പെട്ടു.

Loading...
COMMENTS