Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇന്ത്യൻ സ്‌കൂൾ ‘തരംഗ്...

ഇന്ത്യൻ സ്‌കൂൾ ‘തരംഗ് 2019 കലോത്സവം’ തുടങ്ങി

text_fields
bookmark_border
ഇന്ത്യൻ സ്‌കൂൾ ‘തരംഗ് 2019 കലോത്സവം’ തുടങ്ങി
cancel
camera_alt??????? ?????? ?????? 2019????????????????????

മനാമ: ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്‌കൂൾ കലോത്സവമായ ‘തരംഗ് 2019’ കലോത്​സവത്തിന്​ ഇന്ത്യൻ സ്‌കൂളിൽ തുടക്കമ ായി. 2500 ലേറെ വിദ്യാർഥികൾ 130 ഓളം ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്​. അഞ്ചു വേദികളിയായി നടക്കുന്ന കലോത്സവത്തി​​െൻറ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ മൂന്നിന് നടക്കും. ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാപ്രതിഭ പുരസ്കാരങ്ങൾ സമ്മാനിക്കും. വിദ്യാർത്ഥികളെ നാല് ഹൗസുകളായി തിരിച്ചാണ് മത്സരം. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ് , സി.വി രാമൻ എന്നീ ഗ്രൂപുകളാണ് കലോത്സവത്തിൽ മത്സരിക്കുന്നത്.

ആറു മുതൽ 17 വരെയുള്ള വിദ്യാർഥികളെ എ,ബി,സി,ഡി എന്നിങ്ങനെ തിരിച്ചാണ് മത്സരം. അടുക്കും ചിട്ടയോടെയും കലോത്സവം നടത്താൻ സ്‌കൂൾ പ്രതിജ്ഞാബദ്ധമാണെന്ന്​ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു വേണ്ടി ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. അതാതു മേഖലയിൽ പ്രാവീണ്യം തെളിയിച്ച വിധികർത്താക്കളെ കലോത്സവത്തിനായി നിയോഗിച്ചിട്ടുണ്ടെന്നു അദ്ദേഹം പറഞ്ഞു. ഇൗസ ടൗൺ, റിഫ എന്നിങ്ങനെ രണ്ടു കാമ്പസുകളിലായി 12250 വിദ്യാർഥികൾ പഠിക്കുന്ന ഇന്ത്യൻ സ്‌കൂളിലെ കലോത്സവത്തി​​െൻറ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്‌കൂൾ സംഘാടക സമിതി കമ്മിറ്റി പ്രവർത്തിച്ചു വരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story