Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമാധ്യമ സമൂഹത്തെ...

മാധ്യമ സമൂഹത്തെ നിശബ്​ദമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു -മീഡിയ അക്കാദമി ചെയർമാൻ

text_fields
bookmark_border
മാധ്യമ സമൂഹത്തെ നിശബ്​ദമാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു -മീഡിയ അക്കാദമി ചെയർമാൻ
cancel
camera_alt??.????.????

മനാമ: ഇന്ത്യയിലെ മാധ്യമ പ്രവർത്തകരെ ഭയപ്പെടുത്തി നിശബ്​ദരാക്കാനാണ്​ മോദി ഗവൺമ​​െൻറ്​ ശ്രമിക്കുന്നതെന്ന്​ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്​.ബാബു പറഞ്ഞു. ബഹ്​റൈനിൽ ഹ്രസ്വസന്ദർശനാർഥം എത്തിയ അദ്ദേഹം ‘ഗൾഫ്​ മാധ്യമ’ത്ത ിന്​ നൽകിയ അഭിമുഖത്തിലാണ്​ ഇക്കാര്യം പറഞ്ഞത്​. ഏറാൻമൂളികളായ മാധ്യമ പ്രവർത്തകരെ വളർത്താനും സത്യം ​െവളിപ്പെടു ത്തുന്നവരെ ഏതുവിധേനെയും ഇല്ലാതാക്കാനും ഭരണതലത്തിൽ ശ്രമം നടക്കുന്നുണ്ട്​. അതി​​​െൻറ തെളിവാണ്​ രാജ്യത്ത്​ നാം കാണുന്നത്​. അധികാരം ഉപയോഗിച്ച്​ മാധ്യമപ്രവർത്തകരുടെ ശബ്​ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കു​േമ്പാൾ ഇന്ത്യയിലെ ബഹുഭൂരിപക്ഷം മാധ്യമപ്രവർത്തകരും അതിനെതിരെ ശബ്​ദിക്കുന്നില്ല എന്ന തോന്നൽ ഉണ്ടാകുന്നുണ്ട്​. രാജ്യത്തി​​​െൻറ നിലവിലെ അവസ്ഥയും വിവിധ മേഖലകളിലെ കാര്യങ്ങളും മനസിലാക്കി റിപ്പോർട്ട്​ ചെയ്യാനുള്ള വിവേകം ഉണ്ടാകണം.

അങ്ങനെ കാര്യങ്ങൾ പഠിച്ചും മനസിലാക്കിയും റിപ്പോർട്ടിങ്​ നടത്തുന്നവർക്ക്​ രാജ്യത്തി​​​െൻറ സാമൂഹിക, സാമ്പത്തിക, സാംസ്​ക്കാരിക രംഗങ്ങളിൽ ഉണ്ടാകാൻ പോകുന്ന പ്രശ്​നങ്ങളെക്കുറിച്ച്​ മുൻകൂട്ടി പറയാൻ കഴിയും. എന്നാൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരിൽ പലരും ഇത്തരം പ്രശ്​നങ്ങ​െളക്കുറിച്ച്​ ശരിയായി പ്രതികരിക്കുന്നില്ല. കഴിഞ്ഞ 70 വർഷത്തിനുള്ളിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്​ധിയാണ്​ രാജ്യത്ത്​ ഉണ്ടായതെന്ന്​ വെളിപ്പെടു​േമ്പാൾ ഇത്തരമൊരു അവസ്ഥയിലേക്കാണ്​ പോകുന്നതെന്ന്​, നമ്മുടെ മാധ്യമ പ്രവർത്തകർക്ക്​ എന്തുക്കൊണ്ട് പറയാൻ സാധിച്ചില്ല എന്ന ചോദ്യം അവശേഷിക്കുന്നു. ജമ്മു കശ്​മീരിൽ മാധ്യമസ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളിയും ഇൗ അവസരത്തിൽ ശ്രദ്ധേയമാണെന്നും ആർ.എസ്​ ബാബു ചൂണ്ടിക്കാട്ടി. ഇരുട്ടി വെളുക്കുന്നതിന്​ മുമ്പാണ്​ ഒരു ജനത അവകാശനിഷേധത്തിന്​ ഇരകളാകാൻ തുടങ്ങിയത്​. അവിടെ പത്രങ്ങളുടെ നാവ്​ പൂട്ടിക്കെട്ടുകയും ചെയ്​തിരിക്കുന്നു.

കശ്​മീരിൽ ജോലി ചെയ്യുന്ന മാധ്യമ പ്രവർത്തകർ ഭരണകൂടത്തി​​​െൻറയും അതിനൊപ്പം തീവ്രവാദികളുടെയും നോട്ടപ്പുള്ളികളാണ്​. അത്തരത്തിൽ എല്ലാതരത്തിലുള്ള പ്രതിസന്​ധികളും അതിജീവിച്ച്​ കഴിയുന്ന പത്രസമൂഹമാണ്​ ഇപ്പോൾ കശ്​മീരിൽ അടിച്ചമർത്തൽ നേരിട​ുന്നത്​. സത്യം കണ്ടെത്തി റിപ്പോർട്ട്​ ചെയ്യുന്ന മികച്ച മാധ്യമപ്രവർത്തകർ വരുംനാളുകളിൽ കൂടുതലായി രംഗത്ത്​ എത്തേണ്ട ആവശ്യകതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കേരള മീഡിയ അക്കാദമി പത്രപ്രവർത്തകർക്കായി നിരവധി പരിപാടികളും പദ്ധതികളും നടപ്പാക്കുന്നുണ്ട്​. മാധ്യമ വിദ്യാഭ്യാസത്തി​​​െൻറ നിലവാരം ഉയർത്താനും മാധ്യമ പ്രവർത്തകരുടെ അന്തസത്ത ഉയർത്താനും ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നുണ്ട്​. ഇതി​​​െൻറ ഭാഗമായി നവകേരളം എന്ന ആശയത്തിലൂന്നി മീഡിയ അക്കാദമിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും കഴിഞ്ഞിട്ടുണ്ട്​.

ഇൻറർനാഷനൽ ഫോ​േട്ടാ എക്​സിബിഷൻ പോലുള്ള പരിപാടികൾ സംഘടിപ്പിച്ചുക്കൊണ്ട്​ കേരളത്തി​​​െൻറ മാധ്യമസമൂഹത്തിന്​ കൂടുതൽ തട്ടകമാകാനുള്ള ശ്രമത്തിലാണ്​ അക്കാദമി. പത്ര മാധ്യമ ഭാഷ, സാമൂഹിക മാധ്യമ ഭാഷ, ദൃ​ശ്യ മാധ്യമ ഭാഷ എന്നിങ്ങനെയുള്ള മലയാളം ശൈലി പുസ്​തകങ്ങളുണ്ടാക്കാനും നടപടികൾ പുരോഗമിക്കുകയാണ്​. ഇതി​​​െൻറ ഭാഗമായി ശിൽപശാലകളും സംഘടിപ്പിക്കും. ജനുവരി ആദ്യം തിരുവനന്തപുരത്ത്​ നടക്കുന്ന ലോക കേരള സഭയുടെ ഭാഗമായി ലോക മലയാളി മാധ്യമ പ്രവർത്തക കൂട്ടായ്​മ നടത്താനും പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story