Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈൻ ജനതയുടെ...

ബഹ്​റൈൻ ജനതയുടെ രാജ്യസ്​നേഹവും മൂല്യവും പേരുകേട്ടത്​ -പ്രധാനമന്ത്രി

text_fields
bookmark_border
ബഹ്​റൈൻ ജനതയുടെ രാജ്യസ്​നേഹവും മൂല്യവും പേരുകേട്ടത്​ -പ്രധാനമന്ത്രി
cancel
camera_alt????????????? ???????? ???? ??? ????? ?? ???? ??????? ????????????? ???.??? ???? ?? ?????????? ????????????????? ???????????? ??????????????

മനാമ: ബഹ്​റൈൻ ജനതയുടെ രാജ്യസ്​നേഹവും രാജ്യത്തിനായുള്ള ​െഎക്യദാർഡ്യവും മനോഭാവവും എന്നും പേരുകേട്ടതാണെന്ന ും രാജ്യത്തി​​െൻറ പുരോഗതി, ​െഎശ്വര്യം, സുരക്ഷ, സുസ്ഥിരത എന്നിവയിൽ ജനങ്ങളുടെ സംഭാവന പ്രധാനപ്പെട്ടതാണെന്നും പ ്രധാനമന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ പറഞ്ഞു. ഗുദൈബിയ കൊട്ടാരത്തിൽ ഡോ.അലി ജാഫർ അൽ അറാദിയെയും കുടുംബാംഗങ്ങളെയും സ്വീകരിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഹ്‌സെൻ ജാഫർ അൽ അറാദിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചതിനുള്ള നന്ദിയും കടപ്പാടും അറിയിക്കാൻ എത്തിയതായിരുന്നു കുടുംബാംഗങ്ങൾ. രാജ്യത്തെ എല്ലാവിഭാഗങ്ങളുടെയും പരമപ്രധാനമായ ലക്ഷ്യം ബഹ്​റൈൻ പുരോഗതിയിലൂടെയും സമൃദ്ധിയിലൂടെയും ഉന്നതസ്ഥാനങ്ങളിലേക്ക്​ എത്തുന്നതായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മഹത്തായ മൂല്യം ഉയർത്തിപ്പിടിക്കുകയും പരസ്​പര സഹവർത്തിത്വം സമൂഹത്തിലുള്ളവർ നിലനിർ​ത്തേണ്ടത​ുമുണ്ട്​. രാജ്യത്തെ സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള സൗഹാർദം വ്യാപകമാകാൻ കുടുംബങ്ങൾ വഹിച്ചത്​ മികച്ച പങ്കാളിത്തമാണ്​. രാജ്യസ്​നേഹം വ്യാപിപ്പിക്കാനും ബഹ്​റൈൻ മൂല്യങ്ങൾ പുതുതലമുറയിലൂടെ വളർത്തിയെടുക്കേണ്ടതി​​െൻറ പ്രാധാന്യവും പ്രധാനമന്ത്രി ഉൗന്നിപ്പറഞ്ഞു. പൗരൻമാരുടെ ആശയവിനിമയം നടത്തുന്നതിലും അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിലും തുടർച്ചയായ താൽപര്യം കാണിക്കുന്നതിൽ പ്രധാനമന്ത്രിയോട്​ കൃതഞ്​ജതയും ആശംസകളും അറിയിക്കുന്നതായി അലി ജാഫർ അലി അൽ അറാദി പറഞ്ഞ​ു. ജനങ്ങളുമായുള്ള ഇടപഴകലിൽ അദ്ദേഹത്തി​​െൻറ സ്ഥാനം പകരംവെക്കാനില്ലാതാണന്നും അദ്ദേഹത്തി​​െൻറ വ്യക്തിപ്രഭാവവും ഗുണവും അത്​ തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തി​​െൻറ ദീർഘായുസിനും ആരോഗ്യത്തിനുമായി അലി ജാഫർ അലി അൽ അറാദി പ്രാർഥിക്കുകയും ചെയ്​ത​ു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story