മനുഷ്യക്കടത്ത് വിരുദ്ധ  പ്രവര്‍ത്തനങ്ങളില്‍  യു.എന്നുമായി സഹകരിക്കും

09:27 AM
13/09/2019
എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്സിയും യു.എന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും വിയന്നയിലെ യൂറോപ്യന്‍ യു.എന്‍ ഓഫീസ് ഡയറക്ടറുമായ യുറി ഫെഡോറ്റോവുമായി നടത്തിയ കൂടിക്കാഴ്​ചയില്‍നിന്ന്​ 

മനാമ: മനുഷ്യക്കടത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ യുഎന്നുമായി വിവിധ തലങ്ങളില്‍ സഹകരിക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്​ദുല്ല അല്‍ അബ്സി വ്യക്തമാക്കി.  കഴിഞ്ഞ ദിവസം വിയന്നയില്‍ യു.എന്‍ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും വിയന്നയിലെ യൂറോപ്യന്‍ യു.എന്‍ ഓഫീസ് ഡയറക്ടറുമായ യുറി ഫെഡോറ്റോവുമായി നടത്തിയ കൂടിക്കാഴ്​ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്റൈനും യു.എന്നുമായി നിലനില്‍ക്കുന്ന ബന്ധവും സഹകരണവും ചര്‍ച്ച ചെയ്യുകയും ചെയ്​തു.

മനുഷ്യക്കടത്തിനെതിരെ ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് യൂറി വിലയിരുത്തുകയും ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉചിതമായ തൊഴിലിടങ്ങള്‍ സൃഷ്​ടിക്കുന്നതിനും ബഹ്റൈന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് അബ്സി വിശദീകരിച്ചു. അന്താരാഷ്​ട്ര രംഗത്ത് മനുഷ്യക്കടത്ത് തടയുന്നതിന് സ്വീകരിച്ച നടപടി ക്രമങ്ങള്‍ തന്നെയാണ് ബഹ്റൈന്‍ പിന്തുടരുന്നതെന്ന് അബ്സി കൂട്ടിച്ചേര്‍ത്തു. 

Loading...
COMMENTS