പ്രധാനമന്ത്രിയും കിരീടാവകാശിയും  ഹമദ് രാജാവിനെ സന്ദർശിച്ച് ചര്‍ച്ച നടത്തി 

09:22 AM
09/09/2019
പ്രധാനമന്ത്രിയെും കിരീടാവകാശിയെയും ഹമദ് രാജാവ് സ്വീകരിച്ച് ചര്‍ച്ച നടത്തുന്നു

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരെ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം സ്വീകരിച്ച് ചര്‍ച്ച നടത്തി. സഖീര്‍ പാലസില്‍ നടന്ന കൂടിക്കാഴ്​ചയില്‍ രാജ്യത്തെയും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിവിധ പ്രശ്നങ്ങളും അവയില്‍ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ബഹ്റൈന്‍ നിലപാടുകളും ചര്‍ച്ച ചെയ്തു.

രാജ്യത്തി​​​െൻറ വളര്‍ച്ചയിലും പുരോഗതിയിലും ബദ്ധ ശ്രദ്ധമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ ഹമദ് രാജാവ് സന്തുഷ്​ടി പ്രകടിപ്പിക്കുകയും പ്രധാനമന്ത്രിക്കും കിരീടാവകാശിക്കും ആശംസകള്‍ അറിയിക്കുകയും ചെയ്തു. രാജ്യത്തി​​​െൻറ പുരോഗതിയും വളര്‍ച്ചയും ഉറപ്പാക്കുന്നതിന് സര്‍ക്കാരി​​​െൻറ പങ്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Loading...
COMMENTS