പ്രധാനമന്ത്രി മൊറോക്കന്‍ അംബാസഡറെ സ്വീകരിച്ചു 

09:14 AM
09/09/2019
പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ബഹ്റൈനിലെ മൊറോക്കന്‍ സ്ഥാനപതി മുസ്തഫ ബന്‍ഖയിയെ സ്വീകരിച്ച് ചർച്ച നടത്തുന്നു

മനാമ: പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ ബഹ്റൈനിലെ മൊറോക്കന്‍ സ്ഥാനപതി മുസ്തഫ ബന്‍ഖയിയെ സ്വീകരിച്ച് ചര്‍ച്ച നടത്തി. റിഫ പാലസില്‍ നടന്ന കൂടിക്കാഴ്​​ചയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി. പുതുതായി ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്വം ശരിയാം വിധം നിര്‍വഹിക്കാന്‍ അംബാസിഡര്‍ക്ക് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

എല്ലാ വര്‍ഷവും ഏപ്രില്‍ അഞ്ച് അന്താരാഷ്​ട്ര മന:സ്സാക്ഷി ദിനമായി ആചരിക്കാനുള്ള യു.എന്‍ തീരുമാനം പ്രധാനമന്ത്രിയുടെ ശ്രമഫലമായിട്ടാണെന്നത് അറബ് സമൂഹത്തിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. സമാധാനവും ശാന്തിയും ലോകത്തിന് കൈവരിക്കാന്‍ ഇത്തരം ശ്രമങ്ങള്‍ വഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൊറോക്കോയുമായി വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ബഹ്റൈന് താല്‍പര്യമുള്ളതായി പ്രധാനമന്ത്രി വ്യക്തമാക്കി. ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിന് ബഹ്റൈനിലെ വിവിധ മന്ത്രാലയങ്ങളുടെയും അതോറിറ്റികളുടെയും സഹായം അംബാസഡര്‍ തേടുകയും ചെയ്തു. തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് അദ്ദേഹം പ്രധാനമന്ത്രിക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തി. 

Loading...
COMMENTS