Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightതിമിംഗലത്തി​െൻറ ശവം...

തിമിംഗലത്തി​െൻറ ശവം കരക്കടിഞ്ഞു; സാമ്പിൾ പരിശോധനക്ക്​ അയച്ചു

text_fields
bookmark_border
തിമിംഗലത്തി​െൻറ ശവം കരക്കടിഞ്ഞു;  സാമ്പിൾ പരിശോധനക്ക്​ അയച്ചു
cancel
camera_alt?????????? ?????? ??????????????? ???????

മനാമ: ഏതാനും ദിവസങ്ങൾക്കുമുമ്പ്​ ബഹ്​റൈ​​െൻറ വടക്ക്​ കടലിൽ ഒഴുകി നടന്ന നിലയിൽ കണ്ടെത്തിയ തിമിംഗലം കരക്കടിഞ് ഞു. കൂടുതൽ പരിശോധനകൾക്കായി ഇതി​​െൻറ ശരീരത്തി​​െൻറ ഭാഗങ്ങൾ ബഹ്​റൈൻ യൂനിവേഴ്​സിറ്റി ലാബിലേക്ക്​ അയച്ചു. അതേസമ യം തിമിംഗലം ചത്തത്​ സ്വാഭാവികരീതിയിലാണെന്ന്​ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 16 മീറ്ററോളം നീളവും ഏകദേശം മൂന ്ന്​ ടണ്ണിലേറെ ഭാരവുമുള്ള തിമിംഗലത്തി​​െൻറ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പരിസ്ഥിതി പ്രവർത്തകർ ആശങ്ക പ്രകടിപ ്പിച്ചതിനെ തുടർന്നാണ്​ അന്വേഷണം നടത്തിയത്​. ബഹ്​റൈ​​െൻറ വടക്കുഭാഗത്തായി സൽമാൻ ടൗണി​​െൻറ തീരത്തുനിന്ന്​ ഏഴ് മുതൽ എട്ട് കിലോമീറ്റർ അകലെയാണ് തങ്ങൾ ഇത് കണ്ടെത്തിയതെന്ന്​ പരിസ്ഥിതി സുപ്രീം കൗൺസിൽ സാ​േങ്കതിക വിദഗ്​ധൻ അലി സുഹയ്​ബ്​ പറഞ്ഞതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്​ ചെയ്​തു.

40 നും 60 നും ഇടയിലാണിതിന്​ പ്രായം കണക്കാക്കിയിട്ടുണ്ട്​. കടലിൽ ഒഴുകി നടക്കുന്ന തിമിംഗലത്തി​​െൻറ ശവത്തെ കെട്ടിവലിച്ച്​ തീരത്തേക്ക്​ അടുപ്പിക്കുകയും അവിടെനിന്ന്​ കൊണ്ട​ുപോയി സംസ്​ക്കരിക്കുകയുമായിരുന്നു തങ്ങളുടെ മുന്നിലുള്ള ലക്ഷ്യം. ഏകദേശം നാലര മണിക്കൂർ കൊണ്ടാണ്​ ​ കെട്ടിവലിച്ച്​ ഇതിനെ തീരത്തേക്ക്​ കൊണ്ടുവരാനായത്​. ബഹ്​റൈനിലും ഗൾഫിലും കടലുകളിൽ കാണുന്ന സാധാരണ തിമിംഗലമാണിത്​. ചില തിമിംഗലങ്ങൾ ചെയ്യുന്നതുപോലെ കപ്പലിനെ പിന്തുടരുകയും ഒടുവിൽ തങ്ങളുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ നിന്ന് ഒത്തിരി അകലേക്ക്​ എത്തിയതാകാം. ഇൗ മേഖലയിൽ കടലിൽ ആഴം കുറവാണ്​.

അത്തരത്തിൽ ആഴംകുറഞ്ഞ കടലിലേക്ക്​ വന്നതി​​െൻറ ഫലമായി കനത്ത ചൂടേറ്റ്​ ചത്തതാകാനാണ്​ സാധ്യതയെന്നാണ്​ നിരീക്ഷണം. കടലിൽ തീരത്ത്​ ഒരാഴ്​ചയോളം മുമ്പ്​ തിമിംഗലത്തി​​െൻറ ശവം ഒഴുകി നടക്കുന്നതുമായി ബന്​ധപ്പെട്ട്​ പോലീസ്​ ബോട്ട്​യാത്രികർക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. തിമിംഗലത്തെ ചത്തനിലയിൽ കണ്ടെത്തിയ തീരത്ത്​ കഴിഞ്ഞ മാസം ചത്ത നിലയിൽ നിരവധി കടലാമക​െളയും കണ്ടെത്തിയതായി പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. പ്ലാസ്​റ്റിക്​ മാലിന്യം കഴിക്കുകയോ അതിനിടയിൽപ്പെട്ട്​ ശ്വാസംമുട്ടിയോ ആകാം കടലാമകൾക്ക്​ ജീവൻ നഷ്​ടമായത്​. തിമിംഗലത്തി​​െൻറ ശവം പ്രത്യക്ഷപ്പെട്ടത്​ പരിസ്ഥിതി പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്​.

പ്രത്യേകിച്ചും കഴിഞ്ഞയാഴ്​ച ഒരു ഡോൾഫിൻ മത്​സ്യബന്​ധന വലക്കുള്ളിൽ കുടുങ്ങി ശ്വാസംമുട്ടുന്ന വീഡിയോ പ്രചരിച്ച സാഹചര്യത്തിലെന്നും സുഹയ്​ബ്​ പറഞ്ഞു. കഴിഞ്ഞ വർഷം അവസാനവും 2017 ലും തിമിംഗലം ചത്ത നിലയിൽ കണ്ടെത്തിയിട്ടുണ്ട്​. അതേസമയം ബഹ്​റൈൻ സമുദ്രപരിസ്ഥിതിയെയും ജല ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള നടപടികൾ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്​. സമുദ്രജീവികളെ സംരക്ഷിക്കുന്നതിനും മത്സ്യ ശേഖരത്തി​​െൻറ കരുതലിനുമായി 2004 മുതൽ രാജ്യത്ത്​ ട്രോളിങ്​ നിരോധം നടപ്പാക്കുന്നുണ്ട്​. അടുത്തിടെ ഒരുതവണ ഉപയോഗത്തിനുള്ള പ്ലാസ്​റ്റിക്​ ബാഗുകളും നിരോധിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story