വർഗീസിെൻറ കുടുംബം അരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി
text_fieldsമനാമ: പ്രളയബാധിതരുടെ കണ്ണീരൊപ്പാൻ ബഹ്റൈനിലെ പ്രവാസി അരലക്ഷം രൂപ നൽകി. ഗുരുവായൂർ കാവീട് ചുങ്കത്ത് പാറേക്കാ ട്ട് വർഗീസാണ് തെൻറ പ്രവാസജീവിതത്തിലെ സമ്പാദ്യത്തിൽനിന്നും ഒരു പങ്ക് പ്രളയബാധിതർക്കായി സമർപ്പിച്ചത്. ഏതാനും ദിവസങ്ങൾക്കുമുമ്പ് വർഗീസിെൻറ ഭാര്യ ആനി വർഗീസ്, മകൻ ഡയസ്, മകൾ ഡൈജി, മരുമകൾ ജിസ്മി ഡെൽജോ എന്നിവർ ചേർന്നാണ് തൃശൂർ കളക്ടറേറ്റിൽ നേരിട്ടെത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക കൈമാറിയത്. കലക്ടർ എസ് ഷാനവാസ് ഏറ്റുവാങ്ങി.സംബന്ധിച്ചു.
മൂന്ന് പതിറ്റാണ്ടുകളായി ബഹ്റൈനിൽ ജോലി ചെയ്യുന്ന വർഗീസ്, കഴിഞ്ഞ വർഷമുണ്ടായ മഹാ പ്രളയത്തിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25, 000 രൂപ നൽകിയിരുന്നു. പ്രളയബാധിതർക്ക് ബഹ്റൈൻ പ്രവാസ ലോകത്തുനിന്ന് വലിയ രീതിയിലുള്ള സഹായമാണ് ലഭിക്കുന്നത്. ബഷീർ വാണിയക്കാട് തൃശൂരിൽ 1.2 ഏക്കർ ഭൂമി , സുബൈർ കണ്ണൂർ കൂത്തുപറമ്പിൽ 15 സെൻറ് , ജിജി നിലമ്പൂർ മൊടപ്പൊയ്കയിൽ 20 സെൻറ് , നിലമ്പൂർ മൊടപൊയ്കയിൽ റോയ് സ്കറിയ 40 സെൻറ് എന്ന നിലയിൽ ഭൂമി കേരളത്തിലെ പ്രളയബാധിതർക്ക് നൽകാൻ തീരുമാനമെടുത്തതും ഏറെ ശ്രദ്ധേയമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
