Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹിരാകാശ മേഖലയിലെ...

ബഹിരാകാശ മേഖലയിലെ ഇന്ത്യ^ബഹ്​റൈൻ ധാരണാപത്രം പ്രതീക്ഷ നൽകുന്നത്​

text_fields
bookmark_border
ബഹിരാകാശ മേഖലയിലെ ഇന്ത്യ^ബഹ്​റൈൻ ധാരണാപത്രം പ്രതീക്ഷ നൽകുന്നത്​
cancel

മനാമ: ബഹിരാകാശമേഖലയിൽ സഹകരണം ഉറപ്പാക്കാൻ ഇന്ത്യ^ബഹ്​റൈൻ ധാരണാപത്രം ഒപ്പിട്ടതോടെ ഇൗ രംഗത്ത്​ ദൂരവ്യാപകമായ ഗ ുണഫലങ്ങൾ ഉണ്ടാകുമെന്ന്​ കണക്കുകൂട്ടൽ. ഇന്ത്യൻ പ്രധാനമ​ന്ത്രി നരേന്ദ്രമോദിയുടെ ബഹ്​റൈൻ സന്ദർശനത്തി​​െൻറ ഭാ ഗമായി രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമ​ന്ത്രി പ്രിൻസ്​ ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരുമായി നടന്ന ചർച്ചയില ാണ്​ ഇൗ വിഷയത്തിൽ അഭിപ്രായ സമന്വയമുണ്ടായത്​. ഇതോടെ െഎ.എസ്​.ആർ.ഒയും ബഹ്​റൈൻ നാഷണൽ സ്​പേസ്​ സയൻസ്​ ഏജൻസി (എൻ.എസ്​.എസ്​.എ)യും ഇനി സഹകരിച്ച്​ പ്രവർത്തിക്കും. ഉഭയകക്ഷി ചർച്ചക്കിടെ ബഹ്​റൈൻ, ചാന്ദ്രയാൻ രണ്ടി​​െൻറ വിജയത്തിൽ ഇന്ത്യയെ ഹൃദയംഗമമായി അഭിനന്ദിക്കുകയും ചെയ്​തിരുന്നു.

ബഹിരാകാശരംഗത്ത്​ ഏറെ താൽപര്യത്തോടെ പഠനഗവേഷണങ്ങൾ നടത്തുകയും ചെയ്യുകയും നിരവധി ശാസ്​ത്രപ്രതിഭകൾക്ക്​ ആവശ്യമായ പ്രോത്​സാഹനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യമാണ്​​ ​ ബഹ്​റൈൻ. ഇന്ത്യയാക​െട്ട ഇക്കാര്യത്തിൽ ഏറെ മുന്നേറ്റം നടത്തുകയും കൃത്യമായ അടയാളപ്പെട​ുത്തലുകളും നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്​. െഎ.എസ്​.ആർ.ഒയുടെ വിജയകഥകളും ചാന്ദ്രയാൻ രണ്ടി​​െൻറ വിക്ഷേപണവും ഇന്ത്യയുടെ യശസ്​ വലിയതോതിൽ വർധിപ്പിച്ചിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ രണ്ടുരാജ്യങ്ങളും ബഹിരാകാശ രംഗത്ത്​ ഒരുമിച്ച്​ പ്രവർത്തിപ്പിക്കാൻ തീരുമാനമെടുത്തത്​ കൂടുതൽ മികവോടെയുള്ള പ്രവർത്തനങ്ങൾക്ക്​ നാന്ദി കുറിക്കുമെന്നും കരുതുന്നു.

ബഹിരാകാശമേഖല സമാധാനത്തിനായുള്ള പരീക്ഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും വേണ്ടി ഉപയോഗിക്കണമെന്നാണ്​ തങ്ങളുടെ നിലപാടെന്ന്​ രാജാവ്​ ചർച്ചയിൽ വ്യക്തമാക്കിയിരുന്നു. ഇൗ രംഗത്ത്​ മുൻനിരയിൽ നിൽക്കുന്ന ഇന്ത്യയുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം നരേന്ദമോദിയുമായുള്ള കൂടിക്കാഴ്​ചയിൽ അഭിപ്രായപ്പെട്ടു. എൻ.എസ്​.എസ്​.എ ബഹിരാകാശ ഗവേഷണ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്​ച വെക്കുന്നുണ്ട്​​. കഴിഞ്ഞ വർഷം അവർ ‘സ്​പേസ്​ ടീം’ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം യുനൈറ്റഡ്​ അറബ്​ എമിറേറ്റ്​സ്​ സ്​പെയിസ്​ ഏജൻസിയുമായും എൻ.എസ്​.എസ്​.എ ബഹിരാകാശ സംഘത്തിന്​ പരിശീലനം നൽകുന്നതിനായി ഉടമ്പടിയിലെത്തിയിരുന്നു. ബഹ്​റൈ​​െൻറ വിഷൻ 2030 പദ്ധതിയിലും ബഹിരാകാശ ഗവേഷണങ്ങൾക്കും സാ​േങ്കതിക വിദ്യയുടെ വികാസത്തിനും മുന്തിയ പരിഗണനയാണ്​ നൽകിയിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story