Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രിന്‍സസ് സബീക്കയെ...

പ്രിന്‍സസ് സബീക്കയെ സ്​ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകമ്മിറ്റി യോഗം അഭിനന്ദിച്ചു

text_fields
bookmark_border
പ്രിന്‍സസ് സബീക്കയെ സ്​ത്രീകളുടെയും കുട്ടികളുടെയും ക്ഷേമകമ്മിറ്റി യോഗം അഭിനന്ദിച്ചു
cancel
camera_alt??? ??????????? ????, ???????? ?????????? ?????????? ????????? ????? ???????????

മനാമ: ബഹ്റൈനിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപവത്കരിച്ച വനിതാ സുപ്രീം കൗണ്‍സിലിന് 18 വര്‍ഷം പൂര്‍ത്തി യാവുന്ന വേളയിൽ കൗണ്‍സില്‍ ചെയര്‍പേഴ്സണും രാജപത്നിയുമായ പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫയെ ശൂറ കൗൺസിലി​​െൻറ വനിത, കുട്ടികൾ എന്നിവരുടെ ക്ഷേമകാര്യ കമ്മിറ്റി യോഗം അഭിനന്ദിച്ചു. സ്ത്രീകളുടെ സര്‍വതോന്മുഖമാ യ പുരോഗതിക്കും വളര്‍ച്ചക്കുമായി നിരവധി പദ്ധതികള്‍ തയാറാക്കുകയും അത് പ്രയോഗതലത്തില്‍ കൊണ്ടുവരുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയതി​​െൻറ പേരിലാണ്​ യോഗം അനുമോദനം രേഖപ്പെടുത്തിയത്​.
സ്ത്രീ ശാക്തീകരണത്തിലൂടെ രാജ്യത്തി​​െൻറ അന്തർദേശീയ നിലയെ ശക്തിപ്പെടുത്തുന്ന നിലപാട്​ രൂപപ്പെടുത്തുകയും ബഹ്‌റൈൻ സ്ത്രീകളുടെ നിലവാരം ഉയർത്തുന്നതിനും വനിതാ സുപ്രീം കൗണ്‍സിലിന് സാധ്യമായിട്ടുണ്ട്​.

വിവിധ പദ്ധതികളും പരിപാടികളും നടപ്പാക്കുന്നതിൽ വനിതാകൗൺസിൽ മികച്ച മാതൃകയുമാണ്​. കമ്മിറ്റി കൗണ്‍സില്‍ ചെയര്‍പേഴ്സണും രാജപത്നിയുമായ പ്രിന്‍സസ് സബീക്കക്ക്​ അഭിനന്ദന സന്ദേശം അയക്കാൻ തീരുമാനിക്കുകയും ചെയ്​തു. എല്ലാ തലങ്ങളിലുമുള്ള ബഹ്‌റൈൻ സ്ത്രീകളുടെ മുന്നേറ്റത്തിൽ കൗൺസിൽ ചെയർപേഴ്​സണ്​ പങ്കുവഹിക്കാൻ കഴിഞ്ഞിട്ടുണ്ട്​. എല്ലാ മേഖലകളിലെയും ബഹ്‌റൈൻ വനിതകൾക്കായി നിരവധി ഗുണപരമായ നേട്ടങ്ങൾ കൊണ്ടുവരുന്നതിൽ എസ്‌.സി.ഡബ്ല്യുവി​​െൻറ പങ്കിനെ ക്ഷേമകാര്യ കമ്മിറ്റി മേധാവി ഫാത്തിമ അബ്​ദുൽ ജബ്ബാർ അൽ കൂഹ്​ജി എടുത്തുപറയുകയും ചെയ്​തു. അതേസമയം വനിതാ സുപ്രീം കൗണ്‍സിലിന് 18 വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്ന്​ അഭിനന്ദനപ്രവാഹം ഉയരുന്നുണ്ട്​.

രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് 18 വര്‍ഷങ്ങള്‍ക്ക് മുന്നെ സുപ്രീം കൗണ്‍സില്‍ നിലവില്‍ വന്നത്. 2001 ആഗസ്റ്റ് 22 ന് പ്രവര്‍ത്തനമാരംഭിച്ച കൗണ്‍സില്‍ ഇതിനോടകം നിരവധി പദ്ധതികള്‍ക്ക് രൂപം നല്‍കുന്നതിനും നടപ്പില്‍ വരുത്തുന്നതിനും ശ്രമിക്കുകയുണ്ടായി. മേഖലയിലെയും അന്താരാഷ്​​്ട്ര തലത്തിലെയും വിവിധ വേദികളിലും കമ്മിറ്റികളിലും സ്ത്രീകള്‍ക്ക് അംഗത്വം ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിൽ എത്തുകയുണ്ടായി. സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യു.എന്നുമായി സഹകരിച്ച് പ്രിന്‍സസ് സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ ഖലീഫ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നതിനും സാധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story