105 തടവുകാരെ മോചിപ്പിക്കാൻ ഹമദ്​ രാജാവ്​ ഉത്തരവിട്ടു

10:40 AM
11/08/2019

മനാമ: ബലി പെരുന്നാൾ പ്രമാണിച്ച്​ ബഹ്​റൈനിലെ 105 തടവുകാരെ​​ മാപ്പ്​ നൽകി മോചിപ്പിക്കും.  രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ ഉത്തരവിനെ തുടർന്നാണിത്​. ജയിൽ നിയമങ്ങൾ അനുസരിച്ച്​ കഴിയുന്ന തടവുകാരാണ്​ മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിലുള്ളത്​. 

പെരുന്നാൾ പരിഗണിച്ച്​ രാജാവ്​ നൽകുന്ന ഇൗ കാരുണ്യം, മോചിപ്പിക്കപ്പെടുന്നവർക്ക്​ സമൂഹത്തി​​​​െൻറ ഭാഗമാകാനും രാജ്യത്തി​​​​െൻറ മുന്നേറ്റത്തിൽ പങ്കാളികളാകാനും ഉള്ള അവസരം കൂടിയാണെന്നും ബഹ്​റൈൻ വാർത്ത ഏജൻസി അറിയിപ്പിൽ വ്യക്തമാക്കി. 

Loading...
COMMENTS