‘ഏക ജാലക സംവിധാനം വന്നാൽ പ്രവാസികളുടെ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാം’
text_fieldsമനാമ: ബഹ്‌റൈനിൽ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിലുള്ള കാലതാമസം ഒഴിവാക്കാൻ ഏക ജാലക സം വിധാനം ഏർപ്പെടുത്താനായി അധികാരികളെ സമീപിച്ചിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകനായ കെ.ടി സലീം അറിയിച്ചു. പൊതു സമൂഹവും വിവിധ സംഘടന, സാമൂഹിക നേതാക്കളും ഇൗ ആവശ്യം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഒരു പ്രവാസി ബഹ്‌റൈനിൽ നിര്യാതനായാൽ മോർച്ചറിയിൽ നിന്നും ലഭിക്കുന്ന മരണകാരണ സാക്ഷ്യപത്രവുമായി, ബർത്ത് ആൻറ് ഡെത്ത് വിഭാഗത്തിൽ നിന്നും ഡെത്ത് സർട്ടിഫിക്കറ്റ് , പിന്നീട് എംബസ്സിയിൽ നിന്നുള്ള രേഖകൾ, മിനിസ്ട്രി ഓഫ് ഫോറിൻ അഫേഴ്‌സ് , സി.ഐ.ഡി. നോ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റുകൾ എന്നിവക്കായി പലയിടങ്ങളിലും കയറി ഇറങ്ങേണ്ട അവസ്ഥയുണ്ട്.
ഏക ജാലക സംവിധാനം നിലവിൽ വന്നാൽ ഒരു ഓഫീസിൽ മാത്രം രേഖകൾ സമർപ്പിക്കാൻ സാധിക്കും. പ്രവാസികളുടെ മരണ നിരക്ക് കൂടിവരുന്നതിനാലും, ഒഴിവ് ദിവസങ്ങളിൽ ഡെത്ത് സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നതിനാലും ഇൗ ആവശ്യത്തിന് ഏറെ പ്രസക്തിയുണ്ട്. മറ്റൊരു രാജ്യത്ത് ഏക ജാലക സംവിധാനം നടപ്പിലാക്കിയ കാര്യവും ഇവിടെ പ്രസക്തമാെണന്നും കെ.ടി സലീം ചൂണ്ടിക്കാട്ടി. സംവിധാനം നിലവിൽ വന്നാൽ ഏജൻറ്റുമാരെ ഏൽപ്പിക്കുന്ന രീതി അവസാനിപ്പിക്കുവാനും കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
